ടി.വിയിൽ ‘മാമന്റെ’ കഥകേട്ട് കുരുന്നുകൾ
text_fieldsകോന്നി: ടി.വിയിൽ മാമൻ കഥപറഞ്ഞുകൊടുത്തപ്പോൾ ത്രിമൂർത്തികളായ ശബരീനാഥിനും പ്രാർഥനക്കും ദേവാംഗനക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. മാമൻ ടി.വിയിലൂടെ കഥയും കവിതയും പാട്ടുംപാടി കൊടുത്തപ്പോൾ ഇവർ അതിനൊപ്പം ആടിയും പാടിയും തകർത്തു.
കൊടുന്തറ ഗോപീസദനത്തിൽ കൈലാസ് നാഥിെൻറയും സുരേഖയുടെ മക്കളായ ശബരിയും പ്രാർഥനയും ദേവാംഗനയും പൊതുവിദ്യാഭ്യാസ വകുപ്പിെൻറ വിക്ടേഴ്സ് ചാനലിൽ കൂടി ഒന്നാംക്ലാസിലെ ഒന്നാംപാഠം പഠിച്ചത്. രാവിലെ മാതാപിതാക്കൾക്കൊപ്പം ഇരുന്നാണ് കുരുന്നുകൾ ആദ്യപാഠം പഠിച്ചത്.
രാവിലെ ടി.വി പഠനം കഴിഞ്ഞ് മൂവരും പിന്നീട് കളിയും, ചിരിയും, വഴക്കും വക്കാണവുമായി മറ്റൊരു സാമാജ്യത്തിലേക്കായി ഇവരുടെ ശ്രദ്ധ. കൊടുന്തറ ഗവ. എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലാണ് മൂവരേയും ചേർത്തത്. പിതാവ് കൈലാസ് നാഥും, ഭാര്യ സുരേഖയും പത്തനംതിട്ട കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.