ഒാൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് സ്കൂൾ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാം
text_fieldsതിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍വഴി സംപ്രേഷണം ചെയ്യുന്ന ഒാൺലൈൻ ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ ക്രമീകരണമൊരുക്കുന്നതിന് സ്കൂളുകളില്‍ വിന്യസിച്ച ഐ.ടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുമതി നല്കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍. സ്കൂളുകളില്‍ ലഭ്യമായ 1.20 ലക്ഷം ലാപ്ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് ഇപ്രകാരം പ്രയോജനപ്പെടുത്താനാവുക.
വീട്ടിലും സമീപത്തും ക്ലാസുകള്‍ വീക്ഷിക്കുന്നതിന് അവസരമില്ലാത്ത കുട്ടികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂനിറ്റുകളുടെയും സഹായത്തോടെ ബദല്‍സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
വേണ്ടത്ര ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്കൂളുകളിലെ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇതിനാവശ്യമായ പ്രദേശം പ്രഥമാധ്യാപകര്‍ കണ്ടെത്തണം. പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും നിർവഹിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.