മൂന്നാംഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ തിങ്കളാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയര്‍ന്നിരുന്നു.
കുട്ടികൾക്ക് ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയിൽ വ്യക്തമാക്കി. സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ളവരാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കും. ഇവർക്ക് ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് എത്തിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.