Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ഓൺലൈൻ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 നഷ്ടപ്പെട്ടു

text_fields
bookmark_border
online fraud
cancel

ക​ണ്ണൂ​ർ: വാ​ട്സ്ആ​പ് വ​ഴി വ​ന്ന ഓ​ൺ​ലൈ​ൻ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന സ​ന്ദേ​ശം ക​ണ്ട് പ​ണം ന​ൽ​കി​യ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ക്ക് 37,000 രൂ​പ ന​ഷ്ട​മാ​യി.

പാ​ർ​ട്ട്‌ ടൈം ​ജോ​ലി എ​ന്ന പേ​രി​ൽ പ​ലത​ര​ത്തി​ലു​ള്ള ടാ​സ്‌​ക്കു​ക​ൾ ന​ൽ​കി​യാ​ണ് പ​രാ​തി​ക്കാ​ര​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ടാ​സ്ക് ചെ​യ്യു​ന്ന​തി​നാ​യി പ​ണം ന​ൽ​കി​യാ​ൽ ടാ​സ്ക് പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ൽ പ​ണം ലാ​ഭ​ത്തോ​ടു​കൂ​ടി തി​രി​കെ ന​ൽ​കും. അ​തു​വ​ഴി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

തു​ട​ക്ക​ത്തി​ൽ ലാ​ഭ​ത്തോ​ട് കൂ​ടി പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടാ​സ്ക് പൂ​ർ​ത്തീ​ക​രി​ച്ചാ​ലും പ​ണം തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ രീ​തി.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ള്ള​ത്. പ​ല​രും ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യ​വ​ർ. സ​മാ​ന​മാ​യ ത​ട്ടി​പ്പി​ൽ പാ​നൂ​ർ സ്വ​ദേ​ശി​ക്ക് 7670 രൂ​പ ന​ഷ്ട​മാ​യി.മ​റ്റൊ​രു പ​രാ​തി​യി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ത​ല​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ കൈ​യി​ൽനി​ന്ന് 15,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. പ​രാ​തി​ക്കാ​ര​ന്റെ സു​ഹൃ​ത്താ​ണെ​ന്ന വ്യാ​ജ​ന ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സ​ന്ദേ​ശം അ​യ​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ടാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ്യാ​ജ ജി​യോ വെ​ബ്സൈ​റ്റി​ന്റെ ലി​ങ്ക് വ​ഴി മ​യ്യി​ൽ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 2988 രൂ​പ.

ഫേ​സ്ബു​ക്കി​ൽ വ​ന്ന വെ​ബ്സൈ​റ്റി​ന്റെ വ്യാ​ജ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്‌​ത്‌ യു.​പി.​ഐ പി​ൻ ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽപെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് പ​രാ​തി​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsExtorting MoneyOnline Fraud
News Summary - Online fraud again-Valapatnam native's money lost
Next Story