'ആർമി വാഹനങ്ങൾ വൻ വിലക്കുറവിൽ'; നടക്കുന്നത് വൻ തട്ടിപ്പ്
text_fields
തേഞ്ഞിപ്പലം: ഓൺലൈൻ വഴി തട്ടിപ്പു നടത്തുന്ന സംഘം ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തും സജീവം. കേരളത്തിനു പുറത്ത് നിരവധിപേരെ പറ്റിച്ച ഉത്തരേന്ത്യൻ സംഘമാണ് വിലസുന്നത്. പട്ടാളക്കാരനാണെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് കാർ വിൽക്കാനുണ്ടെന്ന് ഓൺലൈനിൽ പരസ്യം െചയ്യുകയും അഡ്വാൻസ് തുക വാങ്ങിയ ശേഷം മുങ്ങുകയുമാണ് പതിവ്.
കഴിഞ്ഞ ദിവസം മലപ്പുറം പെരുവള്ളൂർ സ്വദേശിക്ക് നഷ്ടമായത് 25,000 രൂപയാണ്. കെ.എൽ 31 ജെ. 5806 എന്ന നമ്പറിലുള്ള സിഫ്റ്റ് കാർ വിൽപനക്കുണ്ടെന്ന് ഓൺലൈനിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യയിലിരുന്നാണ് ഇവർ തട്ടിപ്പുനടത്തുന്നത്. യഥാർഥ കാർഉടമയുടെ പേരിൽ വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കിയാണ് തട്ടിപ്പുനടത്തുന്നത്. പട്ടാളക്കാരനാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഐഡൻറിറ്റി കാർഡുകളെല്ലാം. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പട്ടാളവേഷത്തിലുള്ള പടവും മിലിറ്ററി കാൻറീൻ കാർഡും ആധാർ കാർഡും ഓൺലൈനിൽ അയച്ചുകൊടുക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചാണ് ആവശ്യക്കാരെ 'വീഴ്ത്തുന്നത്'. രാജ്യത്ത് പലയിടത്തും തട്ടിപ്പ് നടത്താൻ കാൻറീൻ കാർഡിൽ ഒരേ ഫോട്ടോയാണ് ഉപയോഗിക്കുന്നത്.
വെറും 1,45 ലക്ഷം രൂപക്ക് സ്വിഫ്റ്റ് കാർ നൽകാെമന്നാണ് ഓൺലൈനിൽ പരസ്യം െചയ്യുന്നത്. വിലക്കുറവ് കാരണം പെട്ടെന്ന് ആളുകൾ ഇവരെ സമീപിക്കും. തിരുവനന്തപുരത്തുനിന്ന് ജമ്മുകാശ്മീരിലേക്ക് സ്ഥലംമാറ്റമുള്ളതിനാൽ കാർ വിൽക്കുന്നുെവന്നാണ് തട്ടിപ്പുകാരൻ പറയുന്നത്. അഡ്വാൻസായി 5000 രൂപയാണ് വാങ്ങിയത്. ഓൺലൈൻ വഴി ഈ പണം കൈമാറിയാൽ കാർ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. കാർ പാർസൽ ചെയ്യാനുള്ള തുകയാണെന്ന് വിശ്വസിപ്പിക്കും. മിലിറ്ററി പോസ്റ്റൽ സർവിസിെൻറ പേരിൽ വ്യാജ രസീതും നൽകും. പിന്നീട്, കാറുമായി എത്തുകയാണെന്ന് അറിയിക്കും. വഴിയിൽ ചില കുഴപ്പത്തിൽ കുടുങ്ങിയെന്നും 10,000 രൂപ കൂടി ഉടൻ ഓൺലൈൻവഴി കൈമാറണമെന്നും ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസ്സിലാകാതെ ഈ പണവും െകാടുത്ത് കഴിഞ്ഞാൽ ഇവരെ ഫോൺ വിളിച്ചാൽ കിട്ടില്ല.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തട്ടിപ്പിൽ പണം പോയവർ നിരവധിയുണ്ടെങ്കിലും പലരും നാണക്കേട് കാരണം പരാതി നൽകിയിട്ടില്ല. ഒൽ.എക്.എസ്, ഫേസ്ബുകിലെ ഗ്രൂപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഒാരോ തട്ടിപ്പിനും വ്യത്യസ്ത പേരിലുള്ള വാഹന നമ്പറുകളാണ് ഇവർ ഉപയോഗിക്കുന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേർ പൊലീസിൽ പരാതിപ്പെട്ടിട്ടുട്ടെങ്കിലും ഇതുവരെയും പ്രതികളെ വലയിലാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.