വൃദ്ധ ദമ്പതികളുടെ അക്കൗണ്ടിൽനിന്ന് 30,000 രൂപ കവർന്നു
text_fieldsമാവേലിക്കര: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വൃദ്ധ ദമ്പതികളുടെ 30,000 രൂപ തട്ടിയെടുത്തു. മാവേലിക്കര കൊറ്റാര്‍കാവ് പുളിമൂട്ടില്‍ ജോര്‍ജ് ജോണ്‍ (74), ഭാര്യ എല്‍സി (68) എന്നിവരുടെ ജോയൻറ് അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങള്‍ പറഞ്ഞ് വിശ്വാസ്യത നേടിയാണ് തട്ടിപ്പ് നടത്തിയത്.
26ന് ഒരു ലാൻഡ് ലൈനിൽ നിന്ന് വിളിച്ച്, രണ്ട് എ.ടി.എം കാര്‍ഡ് ഉണ്ടെന്നും അവയുടെ നമ്പര്‍ വേണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. എസ്.ബി.ഐ എന്‍.ആര്.ഐ ശാഖയില്നിന്നാണെന്നും പറഞ്ഞു. എല്‍സി ഫോണ്‍ എടുത്തപ്പോൾ ബാങ്ക് അക്കൗണ്ട് ആധാറുമായും പാന്‍കാര്‍ഡുമായും ബന്ധപ്പെടുത്തിയിട്ടുണ്ടോയെന്ന് ചോദിച്ചു. അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങൾ പറഞ്ഞ് വിശ്വാസ്യത നേടി. അക്കൗണ്ടിന് രണ്ട് എ.ടി.എം കാര്‍ഡ് ഉണ്ടെന്നും പറഞ്ഞു.
വിവരം തെറ്റാണെന്നും തെൻറ പക്കല്‍ ഒരു എ.ടി.എം കാര്‍ഡേ ഉള്ളൂ എന്നും എല്‍സി പറഞ്ഞു. അങ്ങെനയെങ്കില്‍ കാർഡിെൻറ ആദ്യ നാല് അക്കങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ബാക്കി അക്കങ്ങളും കാര്‍ഡ് ഏത് തരത്തിലുള്ളതാണെന്നും വിളിച്ചവർതന്നെ പറഞ്ഞതായും എല്‍സി പറയുന്നു. വിവരങ്ങള്‍ക്ക് വ്യക്തത വരുത്താൻ ഫോണിലേക്ക് വന്ന ആറക്ക ഒ.ടി.പി നമ്പര്‍ നല്കാന് ആവശ്യപ്പെട്ടു. സന്ദേശം പൂര്‍ണമായും വായിച്ചുനോക്കാതെ നമ്പര്‍ പറഞ്ഞുകൊടുത്തു. എന്നാല്‍, ആദ്യം പറഞ്ഞ നമ്പറില്‍ പിശകുണ്ടെന്നും വീണ്ടും നമ്പര്‍ പറയണമെന്നും ആവശ്യപ്പെട്ടു. അതും കൊടുത്തശേഷം വീണ്ടും നമ്പര്‍ ആവശ്യപ്പെട്ടു.
അടുത്ത നമ്പര്‍ ആരാഞ്ഞപ്പോള്‍ ഫോണ്‍ സംഭാഷണം ശ്രദ്ധയില്‍പെട്ട എല്‍സിയുടെ മകന് ബാങ്കിൽ നേരിട്ടെത്തി വിവരങ്ങള്‍ നല്‍കാം എന്നുപറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ വന്ന സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിവിധ വാലറ്റുകളിലേക്ക് 30,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പൂര്‍ണമായും മനസ്സിലാകുന്നത്.
തനിക്ക് രണ്ട് എ.ടി.എം കാര്‍ഡ് ഉള്ളതായി ബാങ്ക് അധികൃതരും പറെഞ്ഞന്നും ഇത്തരത്തില്‍ ബാങ്കിെൻറ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും എൽസി പറഞ്ഞു. എസ്.ബി.ഐ അധികൃതർക്കും മാവേലിക്കര പൊലീസിനും സൈബര്‍ സെല്ലിലും പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.