ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: മൂന്നുപേരെ പോലീസ് പിടികൂടി
text_fieldsചെങ്ങന്നൂർ: ആസ്പയര്‍ ആപ്പുവഴി ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പ്നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിയൂർ സ്വദേശിനി സുനിതയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.
കായംങ്കുളം കരിലകുളങ്ങര സ്വദേശി അനന്തു(23), വെങ്ങോല അറയ്ക്കപടിമേപ്പുറത്ത് ഇവാന്‍ (25), സഹോദരൻ ആബിദ് (25)എന്നിവരാണ് പിടിയിലായത്. ആസ്പയര്‍ ആപ്പില്‍ രണ്ട് ലക്ഷംരൂപ ലോണിന് അപേക്ഷിച്ച് സുനിതക്ക്1.1ലക്ഷംരൂപയാണ് നഷ്ടമായത്. അര്‍ജുന്‍ എന്ന ഫിനാന്‍ഷ്യല്‍ അഡൈ്വസർ സുനിതയെ വിളിക്കുകയും ഡോക്യുമെന്റായി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെപകര്‍പ്പും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും വാങ്ങുകയുമായിരുന്നു.
പിന്നീട് നിലിന്‍ എന്നയാൾ ലോണ്‍പാസായതായി പറഞ്ഞ് പ്രൊസസിങ് ഫീസെന്ന് പറഞ്ഞ് 11552 രൂപ അടപ്പിച്ചു. പിന്നീട് മാനേജര്‍ എന്ന പേരില്‍ വിളിച്ച നിരഞ്ജന്‍ എന്നയാള്‍ 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഫോണുകളെല്ലാം കിട്ടാതായതോടെയാണ് ഇവർ പരാതി നല്‍കിയത്. അനന്തുവിനെ തമ്മനത്തുനിന്നും മറ്റുരണ്ടുപേരെ പെരുമ്പാവൂരുനിന്നുമാണ് പിടികൂടിയത്. ഏകദേശം ഒന്നരകോടിയുടെ തട്ടിപ്പ്ഇതുവഴി നടത്തിയെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.