വധു ബംഗളൂരുവിൽ, വരന്‍ കാനഡയിൽ; നിക്കാഹ് ഓൺലൈൻ വഴി
text_fieldsതിരൂരങ്ങാടി (മലപ്പുറം): കോവിഡ് നിയന്ത്രണങ്ങൾ മൂലം അവർ ഓൺലൈനിലൂടെ വിവാഹിതരായി. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ പരപ്പനങ്ങാടി പാലത്തിങ്ങൽ എം.എം. അക്ബറിെൻറ മകൻ അത്വീഫ് അബ്ദുറഹ്മാനും വയനാട് ചെന്നലോട് സ്വദേശി താഴേക്കണ്ടി വീട്ടിൽ അബ്ദുന്നാസറിെൻറ മകൾ നൈല ജാസ്മിനും തമ്മിലെ വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്.
വരൻ അത്വീഫ് അബ്ദുറഹ്മാൻ കാനഡയിലും വധു നൈല ജാസ്മിൻ ബംഗളൂരുവിലുമാണ് പഠിക്കുന്നത്. ഞായറാഴ്ച ബംഗളൂരുവിലാണ് നിക്കാഹ് നടന്നത്. ഓൺലൈൻ വഴിയാണ് വധുവരന്മാരും കുടുംബങ്ങളും പരസ്പരം കണ്ടതും വിവാഹമുറപ്പിച്ചതുമെല്ലാം നടന്നത്.
മകളെ വിവാഹം ചെയ്ത് തന്നിരിക്കുന്നുവെന്ന് ബംഗളൂരുവിലുള്ള വധുവിെൻറ പിതാവ് കാനഡയിലുള്ള വരനെ അറിയിച്ചു. ഇത് സ്വീകരിച്ചതായി വരൻ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈൻ വഴി നിക്കാഹിന് സാക്ഷികളായി. മൗലവി അബ്ദുസ്സലാം മോങ്ങം അദ്ദേഹത്തിെൻറ വീട്ടിലിരുന്ന് ഉദ്ബോധന പ്രഭാഷണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.