Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ തട്ടിപ്പ്:...

ഓൺലൈൻ തട്ടിപ്പ്: ഫോട്ടോഗ്രഫർക്ക് ഒന്നര ലക്ഷത്തോളം നഷ്ടം

text_fields
bookmark_border
scam alert 7678
cancel

വൈത്തിരി: അക്കൗണ്ട് ഉടമ അറിയാതെ ബാങ്കിൽ നിന്ന് ഓൺലൈൻ വഴി 1,40,000 രൂപ ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ്. വൈത്തിരി അജന്ത സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവും ജില്ല സെക്രട്ടറിയുമായ സോമസുന്ദരനാണ് തട്ടിപ്പിനിരയായത്.

വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്കാണ് രണ്ടു പ്രാവശ്യമായി പണം അക്കൗണ്ടിൽ നിന്ന് പോയത്. ഇന്ന് ഗൂഗിൾ പേ വഴി പണം അയക്കാൻ നോക്കിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ബാങ്കിലും സൈബർ സെല്ലിലും സോമസുന്ദരൻ പരാതി നൽകി. ഫോൺ ഹാക്ക് ചെയ്ത ശേഷം പണം ട്രാൻസ്ഫർ ചെയ്തതായാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudonline scamcyber scam
News Summary - Online scam: Photographer loses around 1.5 lakhs
Next Story