ഓൺലൈനിൽ കുരുങ്ങി ഏകാധ്യാപക വിദ്യാലയങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ ഒാൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ മലയോര, തീരദേശമേഖലയിലെ 270 വിദ്യാലയങ്ങളിലെ കുട്ടികൾ പരിധിക്ക് പുറത്ത്. ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കുട്ടികൾ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പഠനപ്രക്രിയക്ക് പുറത്തായത്. 270 സ്കൂളുകളിലായി 4900ൽ അധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സ്കൂളുകളിൽ ഭൂരിഭാഗവും വനമേഖലയിലാണ്. തീരദേശ മേഖലയിലും ഏകാധ്യാപക വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
തിങ്കളാഴ്ച ഒാൺലൈൻ പഠനം ആരംഭിച്ചപ്പോൾ ഏകധ്യാപക വിദ്യാലയങ്ങളിലെ ഭൂരിഭാഗം അധ്യാപകരും സ്കൂളിലെത്തി. ക്ലാസ് റൂം പഠനം തുടങ്ങുന്നതിന് അനുമതിയില്ലാത്ത വിവരം അറിയാതെ പല സ്കൂളുകളിലും ആദിവാസികുട്ടികൾ എത്തി. ഇവരെ അധ്യാപകർ തിരികെ അയച്ചു. വിദൂരസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിൽ ഇൻറർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറോ സ്മാർട്ട്ഫോൺ സൗകര്യമോ ടി.വിയോ ഇല്ല. സ്കൂളുകളിൽ വൈദ്യുതിയുമില്ല.
സംസ്ഥാനത്ത് കൂടുതൽ ഏകാധ്യാപക വിദ്യാലയങ്ങളുള്ളത് ഇടുക്കിയിലാണ്. ഇവിടെ 62 വിദ്യാലയങ്ങളിൽ 75 അധ്യാപകരുണ്ട്. കാസർകോട് 52 സ്കൂളുകളിൽ 71 അധ്യാപകരും മലപ്പുറത്ത് 45 സ്കൂളുകളിൽ 77 അധ്യാപകരും വയനാട്ടിൽ 35എണ്ണത്തിൽ 38 അധ്യാപകരുമുണ്ട്. തിരുവനന്തപുരം 13, കൊല്ലം രണ്ട്, എറണാകുളം അഞ്ച്, തൃശൂർ ഒന്ന്, പാലക്കാട് 26, കോഴിക്കോട് 15, കണ്ണൂർ 14 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം.
കുട്ടികളെ രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് ഷിഫ്റ്റായി സാമൂഹികഅകലം പാലിച്ച് പഠിപ്പിക്കാൻ തയാറാണെന്നും ഇതിന് സർക്കാർ അനുമതി വേണമെന്നുമാണ് അധ്യാപകർ പറയുന്നത്. മറ്റുള്ള വിദ്യാർഥികളിൽ ഭൂരിഭാഗവും വിവിധ രീതിയിൽ ഒാൺലൈൻ ക്ലാസിൽ പങ്കാളികളാകുേമ്പാൾ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളാണ് പഠനം വഴിമുട്ടി വീട്ടിലിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.