ഓൺലൈൻ പഠനം: സംസ്ഥാനത്തെ കോളജുകൾക്ക് നൂറുദിവസത്തിനകം പൊതുപ്ലാറ്റ്ഫോം
text_fieldsതിരുവനന്തപുരം: കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒാൺലൈൻ പഠനത്തിന് പൊതു പ്ലാറ്റ്ഫോം നൂറുദിവസത്തിനകം വികസിപ്പിച്ചെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന പഠനത്തിന് കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരാൻ ലക്ഷ്യമിട്ട് മൂഡിൽ പ്ലാറ്റ്ഫോമിലായിരിക്കും ഒാൺലൈൻ പഠനം. 'ലെറ്റസ് ഗോ ഡിജിറ്റൽ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒാൺൈലൻ പഠനത്തിന് പുറമെ പരീക്ഷയും ഒാൺലൈനായി നടത്താൻ സൗകര്യമുണ്ടാകും. കൗൺസിലിെൻറ നേതൃത്വത്തിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഡിജിറ്റൽ സർവകലാശാല, െഎ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല എന്നിവയുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷ ഉൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ മാനേജ്മെൻറ് സംവിധാനത്തിലൂടെ പരിഷ്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
പൊതു പ്ലാറ്റ്ഫോം ഒരുക്കുന്നതിന് സാേങ്കതിക സഹായം ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്ന് ലഭ്യമാക്കും. ആദ്യഘട്ടമായി 800 അധ്യാപകർക്കുള്ള പരിശീലനം വ്യാഴാഴ്ച തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.