ഇനി പഴയ വാഹനങ്ങൾക്കും ഓൺലൈനായി നികുതി അടക്കാം
text_fieldsതിരുവനന്തപുരം: ഓൺലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഇതുവരെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടക്കാൻ ഓഫിസുകളിലെ കൗണ്ടറുകളിൽ എത്തണമായിരുന്നു. ഇൻറർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റ് വഴി നികുതി അടക്കാം.
ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സെൻററുകളും ഇ- സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടക്കാം. മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റും വാഹന തൊഴിലാളികൾക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിെൻറ രസീതും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി നികുതി അടച്ചുകഴിഞ്ഞാൽ വാഹന ഉടമക്ക് താൽക്കാലിക രസീത് അപ്പോൾതന്നെ സ്വയം പ്രിൻറ് ചെയ്തെടുക്കാം.
അതിനുശേഷം ബന്ധപ്പെട്ട ഓഫിസിൽ അനുബന്ധ കാര്യങ്ങൾ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കിൽ നികുതി അടച്ചതിെൻറ ലൈസൻസ് (ടാക്സ് ലൈസൻസ്) ബന്ധപ്പെട്ട ഓഫിസിൽനിന്ന് ഏഴു ദിവസത്തിനകം സ്വയം പ്രിൻറ് ചെയ്തെടുക്കാം. ഏഴു ദിവസത്തിനകം പ്രിൻറ് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ വാഹന ഉടമ താൽക്കാലിക രസീത് സഹിതം ബന്ധപ്പെട്ട റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസർ/ജോയൻറ് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫിസറെ സമീപിക്കണം. വാഹന ഉടമയുടെ ഇ^മെയിൽ മേൽവിലാസം നൽകിയാൽ നികുതി അടച്ചതിെൻറ വിവരങ്ങൾ ഇ^മെയിൽ വഴിയും ലഭ്യമാക്കുമെന്ന് ഗതാഗതകമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.