റേഷൻ കടയിൽ ഒരേസമയം അഞ്ചുപേർ മാത്രം
text_fieldsതിരുവനന്തപുരം: 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം ഏപ്രിൽ ഒന്നിന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമൻ. 20നു ശേഷമാകും കേന്ദ്ര സർക്ക ാർ പ്രഖ്യാപിച്ച സൗജന്യധാന്യ വിതരണം. രാവിലെ മുതൽ ഉച്ചവരെ മഞ്ഞ, പിങ്ക് കാർഡുകാർക്കും ഉച ്ച കഴിഞ്ഞ് നീല, വെള്ള കാർഡുകാർക്കും 14,250 റേഷൻകടകൾ വഴി വിതരണം ചെയ്യും.
എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) വിഭാഗം കാർഡുകൾക്ക് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തും എൻ.പി.എസ് (നീല) / എൻ.പി.എൻ.എസ് (വെള്ള) വിഭാഗം കാർഡുകൾക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയുളള സമയത്തും ആണ് റേഷൻ വിതരണം നടത്തുന്നത്.
മഞ്ഞ കാർഡുകാർക്ക് 35 കിലോ ധാന്യം തുടർന്നും ലഭിക്കും. പിങ്ക് കാർഡുകൾക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി ലഭിക്കും. നീല, വെള്ള കാർഡുകാർക്ക് കുറഞ്ഞത് 15 കിലോ വീതം ലഭിക്കും. 15 കിലോയിൽ കൂടുതൽ നിലവിൽ ലഭിക്കുന്ന നീല കാർഡുകാർക്ക് അത് ലഭിക്കും. ഒരു സമയം അഞ്ച് പേരെ മാത്രമാകും സാമൂഹിക അകലം പാലിച്ചു സാധനം വാങ്ങാൻ അനുവദിക്കുക. ഇക്കാര്യം നിയന്ത്രിക്കാൻ ജനപ്രതിനിധികളുടെസഹായം തേടും.
ചരക്ക് വരവ് കുറഞ്ഞതിനാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് താമസമുണ്ടാകും. പയർവർഗങ്ങൾ, പഞ്ചസാര എന്നിവ ലഭിക്കാനാണു പ്രയാസം. ചെറുപയർ, കടല, തുവരപരിപ്പ്, ഉഴുന്ന് എന്നിവക്ക് നാഫെഡിനെ സമീപിച്ചിട്ടുണ്ട്. ആവശ്യമില്ലെന്ന് സ്വയം വെളിപ്പെടുത്തുന്നവരെയും 25,000 രൂപക്ക് മുകളിൽ വരുമാനമുള്ളവരെയും നികുതിദായകരെയും സൗജന്യകിറ്റിൽ നിന്ന് ഒഴിവാക്കും. കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കും കിറ്റ് നൽകും. സൗജന്യ അരി വിതരണത്തിന് 120 കോടിയും സൗജന്യ കിറ്റ് വിതരണത്തിന് 750 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.