വി.എസിന്റെ പിറന്നാൾ ദേശാഭിമാനി മാത്രം അറിഞ്ഞില്ല, വിചിത്രം തന്നെ -ട്രോളി ജയ്റാം രമേശ്
text_fieldsകൊച്ചി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 99ാം പിറന്നാൾ ആണിന്ന്. മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അദ്ദേഹത്തിന്റെ പിറന്നാളിനെ കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ ഇതിനെ കുറിച്ച് ഒന്നുമില്ലാത്തതിൽ പരിഹാസവുമായി ട്വീറ്റ് ചെയ്തിരിക്കയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
''കേരള രാഷ്ട്രീയത്തിലെ അതികായൻമാരിൽ ഒരാളായ വി.എസ് അച്യുതാനന്ദൻ നൂറാം വയസിലേക്ക് കടന്നിരിക്കുന്നു. വി.എസ് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളാണ് ഇപ്പോൾ ഓർമ വരുന്നത്. ജീവിതത്തിൽ വി.എസ് സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോൾ, ദേശാഭിമാനി അക്കാര്യം തമസ്കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു. ദേശാഭിമാനി ദിനപത്രത്തിന്റെ മുൻപേജുകളിലൊന്നും വി.എസിന്റെ പിറന്നാൾ വാർത്തകളോ ചിത്രമോ ഇല്ല''-ജയ്റാം രമേശ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20 നാണ് വി.എസിന്റെ ജനനം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി.എസ് 1940ൽ 17ാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.