ശ്രീകൃഷ്ണനെ വിവരിക്കാൻ കംസനേ കഴിയൂ; മണിക്ക് തിരുവഞ്ചൂരിന്റെ മറുപടി
text_fieldsതിരുവനന്തപുരം: ശ്രീകൃഷ്ണന്റെ നിറവും കൈയിലിരിപ്പുമാണെന്ന് തന്നെ പരിഹസിച്ച എം.എം. മണിക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്റെ നിറവും കൈയിലിരിപ്പും ആധികാരികമായി വിവരിക്കാൻ കംസനേ കഴിയൂവെന്നാണ് തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചത്.
എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെയെന്നും തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് തിരുവഞ്ചൂരിനെ മണി പരിഹസിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തനിക്കെതിരെ കേസെടുക്കുകയും പിന്നീട് ഹൈകോടതി അത് റദ്ദാക്കുകയും ചെയ്ത സംഭവം ഓർമിപ്പിക്കുകയായിരുന്നു മണി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.