രണ്ടിലൊരു വിഭാഗമേ മുന്നണിയിൽ ശേഷിക്കൂ; തർക്കം മൂത്ത് എൻ.സി.പി
text_fieldsതിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി ആരംഭിച്ച തർക്കം തന്ത്രങ്ങളും മറുതന്ത്രങ്ങളും നിർണായക കരുനീക്കങ്ങളും ഇരുവിഭാഗവും സജീവമാക്കിയതോടെ ഇടതുമുന്നണിയിൽ എൻ.സി.പിയിലെ രണ്ടിലൊരു വിഭാഗമേ ശേഷിക്കൂ എന്ന സ്ഥിതിയായി.
എൻ.സി.പി നേതാക്കളുടെ മനസ്സറിയാൽ ദേശീയനേതൃത്വം തന്നെ സംസ്ഥാനത്ത് എത്തുമെന്ന് വ്യക്തമായതോടെ തൽക്കാലം പരസ്യമായി പുറത്തുവന്നില്ലെങ്കിലും വരുംദിവസങ്ങളിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും നിലപാട് എടുക്കേണ്ടിവരുമെന്നും ഉറപ്പായി.
എൻ.സി.പിയിലെ ഒരു വിഭാഗം യു.ഡി.എഫിലും മറുവിഭാഗം എൽ.ഡി.എഫിലും നിലനിൽക്കുമെന്ന അഭ്യൂഹം ശക്തമാക്കുന്ന നീക്കമാണ് 48 മണിക്കൂറിനുള്ളിൽ അരങ്ങേറിയത്. മുന്നണി മാറ്റത്തെ അനുകൂലിക്കാത്ത മന്ത്രി എ.കെ. ശശീന്ദ്രൻ ദേശീയ പ്രസിഡൻറ് ശരത് പവാറിനെയും പ്രഫുൽ പേട്ടലിനെയും കണ്ടിരുന്നു.
പാലായിലേക്ക് കേരളാ കോൺഗ്രസ് (എം) കണ്ണയക്കുന്നതിൽ നെഞ്ചിടിപ്പുള്ള മാണി സി. കാപ്പനും സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനും മുംബൈക്ക് പറന്നു. ശശീന്ദ്രൻ എൽ.ഡി.എഫിെൻറ തുടർഭരണ സാധ്യതയും മുന്നണിയിൽ തുടരുന്നതിെൻറ സാധ്യതയും വിശദീകരിച്ചപ്പോൾ പാർട്ടി വിജയിച്ച സീറ്റ് വിട്ടുകൊടുക്കേണ്ട ഭീഷണിയാണ് പീതാംബരനും മാണി സി. കാപ്പനും പവാറിെൻറ ശ്രദ്ധയിൽപെടുത്തിയത്.
പാർട്ടിയിലെ പ്രബലരായ രണ്ട് നേതാക്കൾ യു.ഡി.എഫുമായി രഹസ്യമായി ചർച്ച നടത്തിയത് അടക്കം സി.പി.എം നിരീക്ഷിക്കുകയാണ്. ഇൗ വിഭാഗം തിരിച്ചുവരാൻ കഴിയാത്തവിധം ചരടുവലികൾ നടത്തിയെന്നാണ് ശശീന്ദ്രൻ വിഭാഗത്തിെൻറ ആരോപണം. ഇത് ശരിവെക്കുന്നതരത്തിലാണ് ടി.പി. പീതാബരൻ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തെ ഇകഴ്ത്തി പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.