‘അത് രാസലായനിയല്ല, സോപ്പുവെള്ളം മാത്രം’
text_fieldsകോഴിക്കോട്: മുത്തങ്ങ ചെക്പോസ്റ്റിൽ കർണാടക അതിർത്തി കടന്നെത്തിയവർക്കുമേൽ തളിച്ചത് ‘സോപ്പുവെള്ളം’ മ ാത്രമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഡി.ജി.പി എ. ഹേമചന്ദ്രൻ. ഉത്തർപ്രദേശിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കുമേൽ അണുനാശിനി തളിച്ചതിേനാട് മുത്തങ്ങയിലെ സംഭവത്തെ താരതമ്യപ്പെടുത്തി ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
‘ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഒരാഴ്ച മുമ്പ് കോവിഡ്-19 ഭീതിക്ക് തുടക്കമായ വേളയിൽ ഫോറസ്റ്റ് ഡിപാർട്മെൻറും കേരള-കർണാടക അതിർത്തിയിലെ പൊലീസുകാരും ആ ഭാഗത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂവിെൻറ സഹായം തേടിയിരുന്നു. ൈവറസിനെ പ്രതിരോധിക്കാൻ സോപ്പ് സഹായകമാകുമെന്ന തിരിച്ചറിവിൽ സോപ്പുകലർത്തിയ ലായനി ചില ആളുകൾക്ക് മേൽ തളിക്കുകയാണുണ്ടായത്. എന്നാൽ, ആളുകളോട് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് സ്വയം ശുദ്ധി ഉറപ്പുവരുത്താൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് ഇതിനു തൊട്ടുപിന്നാലെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുെണ്ടന്നും ഡി.ജി.പി പറഞ്ഞു. അണുനശീകരണത്തിനുള്ള രാസവസ്തുക്കൾ ശനിയാഴ്ച മാത്രമാണ് ഫയർ ആൻഡ് സേഫ്റ്റി ഡിപാർട്മെൻറിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.