മനസ്സിൽ പുഴുവരിച്ചവർക്കേ ആേരാഗ്യവകുപ്പിനെ വിമർശിക്കാനാവൂ; െഎ.എം.എക്കെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്ന് വിമർശിക്കാൻ മനസ്സ് പുഴുവരിച്ചവർക്ക് മാത്രമേ കേരളത്തിൽ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിരൂക്ഷമായി കോവിഡ് രോഗം വ്യാപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നീക്കങ്ങളാണ് സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നെതന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സംസ്ഥാന ഘടകം കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
'സംസ്ഥാനത്തിെൻറ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ ഒരുമയുടെ ഭാഗമായിട്ടാണ് നാട് പ്രശംസിക്കുന്നത്. എന്തിലും വ്യത്യസ്ത അഭിപ്രായം നമ്മുടെ നാട്ടിൽ ഉണ്ടാകും. അത് ആരോഗ്യരംഗത്തെ പ്രവർത്തകരിൽനിന്ന് തന്നെ ഉണ്ടാകുേമ്പാൾ പ്രത്യേകം ശ്രദ്ധിക്കപ്പെടും.
അർഹിക്കുന്ന വിമർശനങ്ങൾ തന്നെയാണോ ഉയർത്തുന്നതെന്ന് അത്തരം കേന്ദ്രങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. സർക്കാർ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് തന്നെയാണ് മുന്നോട്ടുപോവുന്നത്. ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യമേഖലയിലെ ഉപദേശങ്ങൾ മാനിച്ചാണ്.
സ്വയമേവ വിദഗ്ധരാണെന്ന് മാനിച്ച് നിൽക്കുന്നവരെ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിെൻറ ഭാഗമാണെന്ന് തെറ്റിദ്ധരിക്കരുത്. സർക്കാർ വിദഗ്ധരെ ബന്ധപ്പെടുന്നുണ്ട്. ഇനി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ പരിഗണിക്കാൻ തയാറാണ്.
കേരളത്തിെൻറ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാൻ ഇതുവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ടുപോകുന്നത്. വിദഗ്ധരാണ് എന്ന് പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കുന്ന വർത്തമാനമല്ല പറയേണ്ടത്.
സർക്കാറിന് വീഴ്ചയുണ്ടായി എന്ന് അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്താം. നല്ല ആശയങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ വിമുഖതെ കാണിച്ചിട്ടില്ല. ഇത്തരത്തിലൊന്നും സാധാരണ പറയാറില്ല. എന്നാൽ, സർക്കാറിന് വീഴ്ചപറ്റി എന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്' -മുഖ്യമന്ത്രി പറഞ്ഞു.
'75 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതോടെ ഒാരോ പ്രദേശത്തും വലിയ മാറ്റങ്ങൾക്ക് കാരണമാകും. കോവിഡ് ചികിത്സക്കും മറ്റു പ്രവർത്തനങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഒാരോ പ്രദേശത്തും ദിവസം മുഴുവൻ മെച്ചപ്പെട്ട ആരോഗ്യപ്രവർത്തനത്തിന് സഹായം ലഭിക്കുന്നു എന്നതാണ് ഇൗ കേന്ദ്രങ്ങളുടെ പ്രത്യേകത.
ആർദ്രം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 170 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു. അവയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.
രണ്ടാംഘട്ടതതിൽ 503 പി.എച്ച്.സികെ കുടുംബാരോഗ്യ കേന്രദങ്ങളാക്കി ഉയർത്തി. ആദ്യ രണ്ട് ഘട്ടങ്ങളിലെ 647ൽ ഇതുവരെ ആരംഭിച്ചത് 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്. പുതിയ 75 എണ്ണം കൂടി വരുേമ്പാൾ 461 ആയി ഉയർന്നു. ബാക്കിയുള്ളവയുടെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം ആരംഭിച്ചിട്ട് ഒമ്പത് മാസമായി. ആദ്യഘട്ടം വിജയകരമായിരുന്നു. എല്ലാ ഘട്ടത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ മുന്നുട്ടുനിന്നു. രാജ്യത്തിെൻറയും ലോകത്തിെൻറയും ശ്രദ്ധപിടിച്ച് പറ്റുംവിധമാണ് കോവിഡിനെ കൊച്ചുകേരളം പ്രതിരോധിച്ചത്.
എന്നാൽ, ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതയിൽ പിന്നീട് അൽപ്പം കുറവ് വന്നു. മറ്റു ചില കാരണങ്ങളും അതിെൻറ കൂടെയുണ്ടായി. നമ്മുടെ സഹോദരങ്ങൾ ഏറ്റവും കൂടുതൽ രോഗികളുള്ള സ്ഥലങ്ങളിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്താൻ തുടങ്ങി. ആ ഘട്ടത്തിൽ നമ്മുടെ ജാഗ്രതയിൽ വന്ന കുറവും കോവിഡ് വ്യാപനത്തിന് ഇടയാക്കി.
എന്നാൽ, നല്ലരീതിയിൽ തന്നെ ചെറുത്ത് നിൽക്കാൻ കഴിഞ്ഞു. നിലവിൽ വ്യാപനം കൂടിയിട്ടുണ്ട്. അത് തിരിച്ചുപിടിക്കാൻ കഴിയും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നാടിന് ബോധ്യമായിട്ടുണ്ട്. ഇൗ തിരിച്ചറിവ് നല്ല രീതിയിൽ പ്രതിരോധം തീർക്കാൻ സഹായിക്കും' -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.