പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ
text_fieldsപെരുമാറ്റച്ചട്ടങ്ങൾക്ക് പുറമെ കോവിഡ് കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ വ്യക്തികളുടെ ആരോഗ്യ സുരക്ഷക്കായി പാലിക്കേണ്ട മാർഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കോവിഡ് മാർഗരേഖ സംബന്ധിച്ച് ഫെബ്രുവരി 11നാണ് സർക്കാർ ഉത്തരവിറക്കിയത്. വോട്ടർമാർ പൊതുവായി പാലിക്കേണ്ടവ:
പത്രിക സമർപ്പിക്കാനെത്തുന്ന സ്ഥാനാർഥിയെ രണ്ടുപേർ മാത്രമേ അനുഗമിക്കാവൂ. രണ്ട് വാഹനങ്ങളും മാത്രമേ അനുവദിക്കൂ. വീടുകയറിയുള്ള പ്രചാരണസംഘത്തില്‍ സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ക്കായിരിക്കും അനുമതി. റോഡ് ഷോയില്‍ അഞ്ചുവാഹനങ്ങള്‍ മാത്രമേ പാടുള്ളൂ.
പൊതുസമ്മേളനങ്ങള്‍ക്കും മറ്റുമുള്ള മൈതാനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിശ്ചയിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് സ്ഥാനാര്‍ഥിയും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പാക്കണം.
80 വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറൻറീനിലുള്ളവര്‍ എന്നിവര്‍ക്ക് തപാൽ വോട്ട് അനുവദിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്നുറപ്പാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് സംസ്ഥാന നോഡല്‍ ഓഫിസറെ നിയോഗിക്കും. സംസ്ഥാന, ജില്ല, നിയോജകമണ്ഡല തലങ്ങളില്‍ കോഒാർഡിനേഷന്‍ ടീമും പ്രവര്‍ത്തിക്കും.
•മാസ്ക് ധരിക്കണം
•തെരഞ്ഞെടുപ്പ് കേന്ദ്രങ്ങൾക്ക് മുന്നിൽ താപനില പരിശോധനക്ക് വിധേയരാകണം. ആശ വർക്കർ/ പാരാമെഡിക്കൽ / പരിശീലനം ലഭിച്ച എൻ.എസ്.എസ് വളണ്ടിയർ/ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്നിവരായിരിക്കണം പി.പി.ഇ കിറ്റ് ധരിച്ച് താപനില പരിശോധന നടത്തേണ്ടത്. ആവർത്തിച്ചുള്ള പരിശോധനകളിൽ താപനില കൂടുതലായി കാണുന്നവരെ ടോക്കൺ/ സർട്ടിഫിക്കറ്റ് നൽകി പോളിങ്ങിെൻറ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ എത്താൻ നിർദേശിക്കണം. ഇവരെ കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് വോട്ട് ചെയ്യാൻ അനുവദിക്കണം.
•പോളിങ് കേന്ദ്രങ്ങളിൽ അനുയോജ്യ സ്ഥലത്ത് സാനിറ്റൈസർ/ സോപ്പ്, വെള്ളം എന്നിവ ക്രമീകരിക്കണം.
•രണ്ട് മീറ്റർ അകലം പാലിക്കണം.
•പോളിങ് കേന്ദ്രങ്ങളിൽ മാസ്ക് കോർണർ
മാസ്കില്ലാതെ എത്തുന്നവർക്കായി പോളിങ് കേന്ദ്രങ്ങളിൽ മാസ്ക് കോർണർ ഉണ്ടായിരിക്കും. ഒാരോ ബൂത്തിലും 200 ട്രിപ്പിൾ ലെയർ മാസ്ക് സൂക്ഷിക്കുകയും മാസ്കില്ലാതെ വരുന്നവർക്കായി നൽകുകയും ചെയ്യണം. വോട്ടർമാർക്കായി 2000 പ്ലാസ്റ്റിക് ഗ്ലൗസും പോളിങ് ഉദ്യോഗസ്ഥർക്കും പൊലീസ്/ വളണ്ടിയർമാർക്കായി പത്ത് പി.പി.ഇ കിറ്റും സൂക്ഷിക്കണം.
വോട്ടർമാർക്ക് രജിസ്റ്ററിൽ ഒപ്പിടാനും വോട്ടുയന്ത്രം ഉപയോഗിക്കാനും ഗ്ലൗസ് അനുവദിക്കാം. കോവിഡ് ബാധിതർക്ക് പോളിങ്ങിെൻറ അവസാന മണിക്കൂറിൽ പി.പി.ഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാൻ അനുമതി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.