'കൂട്ടമായി താറാവുകൾ ചത്തിട്ടും കുറിച്ചുനൽകിയത് ൈവറ്റമിൻ ഗുളിക മാത്രം'
text_fieldsകോട്ടയം: 'താറാവുകൾ ചത്തുതുടങ്ങിയ ഉടൻ മഞ്ഞാടിയിലെ മൃഗസംരക്ഷണവകുപ്പിെൻറ ലാബിൽ കൊണ്ടുപോയി പരിശോധിപ്പിച്ചു. കുറച്ചു താറാവുകൾ ചാകുമെന്ന് പറഞ്ഞ അവർ വൈറ്റമിൻ ഗുളികകളും നൽകി മടക്കി. പരിശോധനഫലം വരുേമ്പാൾ കാരണം അറിയിക്കാമെന്നാണ് പറഞ്ഞത്. ഒരുമാസം പിന്നിട്ടിട്ടും അറിയിപ്പില്ല. ആകെ 11,000 താറാവുകളിൽ 5000 എണ്ണവും ചത്തു. ഇനി എവിടെ പോകും, ആരോട് പറയും' കോട്ടയം വെച്ചൂരിലെ താറാവ് കർഷകനായ എം.കെ. മദനെൻറ വാക്കുകളിൽ രോഷവും നിരാശയും.
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനുപിന്നാലെയാണ് മൃഗസംരക്ഷണവകുപ്പിന് വീഴ്ചയെന്നാരോപണവുമായി കർഷകൻ രംഗത്തെത്തിയത്. എന്നാൽ, മദനെൻറ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണവകുപ്പിെൻറ വിശദീകരണം.
മൂന്നുതവണ സാമ്പിൾ പരിശോധനക്ക് നൽകി. ഡിസംബർ മൂന്നിനായിരുന്നു അവസാനമായി നൽകിയതെന്നും മദനൻ പറയുന്നു. നേരിട്ട് കൊണ്ടുപോയി പരിശോധിപ്പിച്ചു. എന്നാൽ, പ്രതിരോധമരുന്നൊന്നും നൽകിയില്ല. വൈറ്റമിൻ ഗുളിക കുറിച്ചുനൽകി. ഇത് കൊടുത്തിട്ടും താറാവുകൾ ചാവുകയായിരുന്നു.
വിവരം പറഞ്ഞപ്പോൾ സാമ്പിൾ പരിശോധിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു. ഇപ്പോൾ ഒരുമാസമായിട്ടും ഏതെങ്കിലും മരുന്ന് നിർദേശിക്കുകയോ കാരണം അറിയിക്കുകയോ ചെയ്തിട്ടില്ല. പൂർണവളർച്ചയെത്തിയവയാണ് ചത്തവയെല്ലാം. മൃഗസംരക്ഷണവകുപ്പ് കൃത്യമായ ജാഗ്രതയെടുത്തിരുന്നെങ്കിൽ എെൻറ താറാവ് ചാകില്ലായിരുന്നു - അദ്ദേഹം പറയുന്നു
പാരമ്പര്യമായി താറാവ് കൃഷിക്കാരനാണ് മദനൻ. രോഗം വന്നതിനാൽ ഇത്തവണ ഇദ്ദേഹത്തിന് താറാവുകളെ വിൽക്കാനായില്ല. വൻ നഷ്ടമാണ് ഉണ്ടായത്. പുതിയതായി കുഞ്ഞുങ്ങൾക്ക് ഒാർഡർ നൽകിയിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ വിളിച്ച് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണെന്നും മദനൻ വ്യക്തമാക്കുന്നു. എന്നാൽ, മദനെൻറ ചത്ത താറാവുകളുടെ സാമ്പിളുകളും പരിശോധനക്ക് അയിച്ചിരുന്നതായും ഇതിൽ പക്ഷിപ്പനിയില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനമോ ബാക്ടീരീയ മൂലമോ ആകാം ചത്തത്. പരിശോധനകൾ തുടരുകയാമെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.