Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപവർഗ്രൂപ്പിന്...

പവർഗ്രൂപ്പിന് താൽപര്യമുള്ള സ്ത്രീകൾ​ക്കേ കോൺഗ്രസിൽ വളരാനാകൂ; സിമി തുറന്നുപറയാൻ ആർജവം കാണിച്ചെന്ന് പത്മജ

text_fields
bookmark_border
Padmaja Venugopal
cancel

തൃശൂർ: കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ടെന്നും സ്ത്രീകൾ ചൂഷണം നേരിടേണ്ടി വരുന്നെന്നും പറഞ്ഞ കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോണിനെ അഭിനന്ദിച്ച് പത്മജ വേണുഗോപാൽ. സമൂഹ മാധ്യമത്തിലൂടെയാണ് പത്മജയുടെ പ്രതികരണം.

കോൺഗ്രസിൽ പവർ ഗ്രൂപ് ഉണ്ട്. ആ പവർഗ്രൂപ്പിന് താൽപര്യമുള്ള അനർഹരായ സ്ത്രീകൾക്ക് ഉന്നതസ്ഥാനങ്ങൾ പെട്ടെന്ന് ലഭിക്കുന്നു. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല. കോൺഗ്രസിലെ നല്ലൊരു വിഭാഗം വനിത പ്രവർത്തകരുടെയും അഭിപ്രായമാണ്. സിമി അത് തുറന്നുപറയാൻ ആർജവം കാണിച്ചെന്നുമാത്രം.

സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളുണ്ട്. വരും ദിവസങ്ങളിൽ അവരും തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്കാരശൂന്യമായി അധിക്ഷേപിച്ചാൽ നിയമപരമായി എങ്ങനെ നേരിടണമെന്ന് വ്യക്തമായി ബോധ്യമുള്ളയാളാണ് സിമി എന്ന് ഓർത്താൽ നന്നെന്നും പത്മജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padmaja VenugopalCongress
News Summary - Only women who are interested in Power Group can grow in Congress - Padmaja Venugopal
Next Story