മെട്രോയിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയയാത്ര: കെ.എം.ആർ.എൽ റിപ്പോർട്ട് തേടി
text_fieldsകൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചി െമട്രോയിൽ ജനകീയയാത്ര നടത്തിയ സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ്ങ് ഡയറക്ടർ റിപ്പോർട്ട് തേടി. സ്റ്റേഷനുകളുടെ ചുമതലയുള്ളവരിൽ നിന്നുൾപ്പെെട റിപ്പോർട്ട് ആവശ്യെപ്പട്ടിട്ടുണ്ട്. മെട്രോ ഉദ്ഘാടനത്തിൽ കോൺഗ്രസിനെയും യു.ഡി.എഫ്. നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര. ആലുവയിൽ നിന്ന് പാലാരി വട്ടം വരെയായിരുന്നു ജനകീയയാത്ര. എന്നാൽ പ്രവർത്തകർ പല സ്റ്റേഷനുകളിൽ നിന്നും ഇടിച്ചു കയറി. മുദ്രാവാക്യം വിളിയും മറ്റും തുടങ്ങിയതോടെ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.
മെട്രോയിൽ യാത്ര ചെയ്യാൻ നേതാക്കളടക്കം ഇരുന്നൂറോളം പേർക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നിടേണ്ടതായി വന്നു. പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ തകരാറിലായി. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നലകാനാണ് കെ.എം.ആർ.എൽ നിർദേശം നൽകിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ജനകീയ മെട്രോയാത്രയെന്ന പേരില്‍ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തല ഖേദപ്രകടനം നടത്തിയിരുന്നു. യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയിൻ, കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം, പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കോണ്‍ഗ്രസ് നടത്തിയ യാത്രയിലെ അതിക്രമങ്ങൾക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.