മറക്കില്ല മലയോരം
text_fieldsകേളകം: 2013 ലെ ബജറ്റ് പ്രസംഗത്തിലാണ് മലയോരത്തിന് സമ്മാനമായി ഇരിട്ടി താലൂക്ക് അനുവദിച്ചത്. റബർ കർഷകരുടെ രക്ഷക്കായി 2015ൽ വിലസ്ഥിരത ഫണ്ട് നിശ്ചയിച്ചതും ഉമ്മൻ ചാണ്ടി തന്നെ. വന്യജീവി ശല്യം തടയാൻ വനാതിർത്തിയിൽ ആനമതിൽ പദ്ധതി ആറളത്ത് നടപ്പാക്കി വനാതിർത്തി ഗ്രാമങ്ങളെ കാട്ടാനകളിൽനിന്ന് രക്ഷിച്ചു. സണ്ണി ജോസഫ് എം.എൽ.എയുടെ അഭ്യർഥനയെ തുടർന്നായിരുന്നു സംസ്ഥാനത്ത് ആദ്യമായി ആനമതിൽ പദ്ധതി ആറളത്ത് നടപ്പാക്കാൻ 10 കിലോമീറ്റർ ദൈർഘ്യത്തിന് 13 കോടി രൂപ അനുവദിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയത്. തലശ്ശേരി - കൂട്ടുപുഴ- മൈസൂരു അന്തർ സംസ്ഥാന പാതയുടെ വികസനത്തിന് പദ്ധതി നടപ്പാക്കി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെയും ചില ശിപാര്‍ശകള്‍ കര്‍ഷകര്‍ക്ക് ദ്രോഹമാണെന്നു കണ്ടപ്പോള്‍ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചു.
കായികഭൂപടത്തിൽ രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ ജിമ്മി ജോർജിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ പേരാവൂരിൽ സ്റ്റേഡിയം അനുവദിച്ചു. മലയോര ഹൈവേയുടെ ഭാഗമായി ചെറുപുഴ മുതൽ - വള്ളിത്തോട് വരെയും വള്ളിത്തോട് മുതൽ അമ്പായത്തോട് വരെയും മെക്കാഡം ടാറിങിനായി പദ്ധതി അനുവദിച്ചു. കാളികയം, കുണ്ടേരി, തുണ്ടിയിൽ, ചുങ്കക്കുന്ന്, മന്ദംചേരി ഉൾപ്പെടെ നിരവധി പാലങ്ങൾ, പാതകൾ തുടങ്ങി ചോദിച്ചതെല്ലാം മലയോരത്തിന് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.