പ്രതിപക്ഷ നേതാവിനെ താഴ്ത്തിക്കാട്ടുന്നത് മനഃപൂർവം; ചാനൽ സർവേകൾെക്കതിരെ ഉമ്മൻ ചാണ്ടി
text_fieldsപത്തനംതിട്ട: ചാനൽ സർവേകളെ വിമർശിച്ച് ഉമ്മൻ ചാണ്ടി. ചാനൽ സർവേ ഫലങ്ങളുടെ പിന്നിൽ ബോധപൂർവമായ ശ്രമങ്ങളുണ്ട്. സ്ഥാനാർഥി നിർണയവും മാനിഫെസ്റ്റോയും വരും മുേമ്പ സർവേ എന്തിെൻറ അടിസ്ഥാനത്തിലാെണന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. പത്തനംതിട്ടയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാനൽ സർവേകളിൽ തട്ടി യു.ഡി.എഫ് പ്രവർത്തകരുടെ മനോവീര്യം തകരില്ല. പ്രതിപക്ഷ നേതാവിെൻറ ജനപിന്തുണ താഴ്ത്തിക്കാട്ടുന്നത് മനഃപൂർവമാണ്. എതിർപ്പുള്ളവരെ തരംതാഴ്ത്തി കാട്ടാനാണ് ശ്രമം.
സർവേഫലം യു.ഡി.എഫിലെ അസ്വസ്ഥതകൾ നീക്കി ഒത്തൊരുമയുണ്ടാക്കിയിട്ടുണ്ട്. അതിനാൽ സർവേ നടത്തിയവരോട് നന്ദിയുണ്ട്. കുറവുകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകും. യു.ഡി.എഫ് സർക്കാർ നടത്തിവന്ന സൗജന്യ അരി നിർത്തലാക്കിയിട്ടാണ് സർക്കാറിെൻറ സൗജന്യ കിറ്റ് വിതരണം.
സാമൂഹിക പെൻഷനിൽപോലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വലിയ കുടിശ്ശിക വന്നു എന്നാണ് പ്രചാരണം. ഇടതുപക്ഷ ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളാണ് അന്ന് പെൻഷനുകൾ കുടിശ്ശികയിട്ടത്. കഴിവുള്ള സ്ഥാനാർഥികളും മികച്ച പ്രകടനപത്രികയുമാണ് യു.ഡി.എഫിനുള്ളത്. അതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് തെരെഞ്ഞടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.