Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 7:23 AM GMT Updated On
date_range 28 May 2020 7:23 AM GMTസി.പി.എമ്മിന്‍റെ ഭവന സന്ദർശനത്തിന് സർക്കാർ ചെലവിൽ രണ്ടര കോടിയുടെ ലഘുലേഖ -ഉമ്മൻചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഭവന സന്ദർശനത്തിന് സർക്കാർ രണ്ടര കോടി ചെലവിട്ട് ലഘുലേക അച്ചടിച്ചെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചത്.
സർക്കാറിന്‍റെ േനട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ തയാറാക്കാൻ രണ്ടര കോടി രൂപ ചെലവിട്ടു. രണ്ട് ദിവസം മുമ്പാണ് സി.പി.എം ഭവന സന്ദർശനം ആരംഭിച്ചത്. ഇതിന് വേണ്ടി തയാറാക്കിയ സുഭിക്ഷം, ഭദ്രം, സുരക്ഷിതം എന്ന തലക്കെട്ടിലെ ലഘുലേഖ സർക്കാർ ചെലവിൽ അച്ചടിച്ചതാണ്. പ്രവാസികളുടെ ക്വാറൻറീൻ ചെലവ് വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് ഈ ധൂർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story