Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2021 9:06 PM IST Updated On
date_range 23 March 2021 9:06 PM IST'പിണറായിക്ക് ഭരണം; ബി.ജെ.പിക്ക് 7 സീറ്റ്'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻചാണ്ടി
text_fieldsbookmark_border
ആലപ്പുഴ: കോൺഗ്രസ്-ബി.ജെ.പി ധാരണയുണ്ടെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആലപ്പുഴയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം എത്തിയ ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുന്നു. ബി.ജെ.പിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലാണ് ധാരണ. പിണറായിക്ക് തുടർഭരണവും ബി.ജെ.പിക്ക് ഏഴ് സീറ്റും എന്നതാണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും തമ്മിലെ അതിർവരമ്പ് നേർത്ത് വരുകയാണെന്നും ഇരുവരും തമ്മിൽ വോട്ട് കച്ചവടമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story