വിജയത്തിലും വിളറി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും
text_fieldsകോട്ടയം: വീശിയടിച്ച ഇടതുതരംഗത്തിൽ പിടിച്ചുനിെന്നങ്കിലും സന്തോഷിക്കാൻ ഒന്നുമില്ലാത്ത സ്ഥിതിയിലാണ് കോൺഗ്രസിെൻറ കേരളത്തിലെ സമുന്നത നേതാക്കളായ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. സംസ്ഥാനത്തുടനീളം കോൺഗ്രസ് തകർന്നതുമാത്രമല്ല, സ്വന്തം മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതും ഇരുവർക്കും തിരിച്ചടിയായി. 2016ൽ കോട്ടയം ജില്ലയിൽ ആറുസീറ്റ് യു.ഡി.എഫിനായിരുെന്നങ്കിൽ ഇക്കുറി നാലായി കുറഞ്ഞു. മാണി വിഭാഗം മുന്നണി വിട്ടതും ജില്ലയിലെ മുതിർന്ന നേതാക്കളുടെ പിടിപ്പുകേടായി കരുതാം.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിജയത്തിന് തിളക്കം കുറഞ്ഞു. എല്‍.ഡി.എഫിെൻറ െജയ്ക് സി. തോമസിനെയാണ് ഇക്കുറിയും പരാജയപ്പെടുത്തിയത്. 2016നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016ല്‍ 27,092 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചതെങ്കില്‍ ഇത്തവണ അത് 9044 ആയി കുറഞ്ഞു. 2011ൽ സുജ സൂസൻ ജോർജിനെ 33,255ന് പരാജയപ്പെടുത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഉയർന്ന ഭൂരിപക്ഷം. പോൾ ചെയ്ത 1,31,797 വോട്ടിൽ ഉമ്മൻ ചാണ്ടി 63,372 നേടിയപ്പോൾ ജെയ്ക് സി. തോമസിന് 54,328 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ എൻ. ഹരി 11,694 വോട്ട് നേടി. സഭാതർക്കത്തിെൻറ പേരിൽ ഒരുവിഭാഗത്തിന് ഉമ്മൻ ചാണ്ടിയോടുണ്ടായ പ്രതിഷേധമാണ് ഭൂരിപക്ഷം കുറയാൻ ഇടയാക്കിയതെന്നാണ് സൂചന.
2011ൽ വി.എൻ. വാസവനെ 711 വോട്ടിന് തോൽപിച്ച് ആദ്യമായി കോട്ടയം എം.എൽ.എയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 2016ൽ 33,632 വോട്ടായി ഭൂരിപക്ഷം ഉയർത്തിയിരുന്നു. ഇക്കുറി കന്നി മത്സരത്തിനിറങ്ങിയ സി.പി.എമ്മിലെ അഡ്വ. കെ. അനിൽകുമാറിന് മുന്നിൽ 17,200 വോട്ടിെൻറ ഭൂരിപക്ഷം നേടാെന തിരുവഞ്ചൂരിന് കഴിഞ്ഞുള്ളൂ. പോൾ ചെയ്ത 1,21,738ൽ 65,401 വോട്ടാണ് തിരുവഞ്ചൂരിന് ലഭിച്ചത്. അനിൽകുമാർ 46,658 വോട്ട് നേടി. 8611 വോട്ടാണ് ബി.ജെ.പിയുടെ മിനർവ മോഹന്‍ കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.