സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി ഹൈകോടതിയിൽ
text_fieldsകൊച്ചി: സരിതയുടെ കത്തിെന ആധാരമാക്കി തയാറാക്കിയ സോളാര്‍ കമീഷൻ റിപ്പോർട്ടും ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈകോടതിയിൽ ഹരജി നൽകി. എന്നാൽ, ഹരജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതി സിംഗിൾബെഞ്ച് ഒഴിവായി. ഇനി പുതിയ ബെഞ്ചിെൻറ പരിഗണനക്കെത്തും. താനടക്കമുള്ളവരുടെ പേര് പരാമർശിച്ച് സോളാർ കേസിലെ പ്രതിയായ സരിത എസ്. നായർ നൽകിയ കത്ത് പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്ന് ഉമ്മൻ ചാണ്ടി ഹരജിയിൽ പറയുന്നു.
പരിഗണനാ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ടേംസ് ഒാഫ് റഫറൻസ് മറികടന്നുള്ളതാണ് കമീഷെൻറ നടപടി. സരിതയുടെ കത്ത് റിപ്പോർട്ടിെൻറ ഭാഗമാക്കിയത് നിയമവിരുദ്ധമാണ്. ഇൗ കത്തിെൻറ അടിസ്ഥാനത്തിൽ കമീഷൻ നടത്തിയ നിരീക്ഷണങ്ങൾ മൗലികാവകാശ ലംഘനമാണ്.
നിയമസഭയിൽ െവച്ച റിപ്പോർട്ടിെൻറ ഭാഗമായുള്ള വിവാദ കത്തിൽ ഹരജിക്കാരനടക്കമുള്ളവരുടെ പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പരാമർശങ്ങളുണ്ടെന്നും ഹരജിയിൽ പറയുന്നു. ആറ് കോടി രൂപയുടെ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയടക്കമുള്ള പ്രതികൾക്കെതിരെ 33 കേസുകൾ യു.ഡി.എഫ് സർക്കാർ രജിസ്റ്റർ ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതു മുന്നണിയുടെ ആരോപണങ്ങൾ പരിഗണിച്ചാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. എന്നാൽ, കമീഷൻ ടേംസ് ഒാഫ് റഫറൻസ് മറികടന്ന് അഞ്ച് വിഷയങ്ങൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.