ആവേശപ്പെരുമഴയിൽ നനഞ്ഞ് കുഞ്ഞൂഞ്ഞ്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് കലാശക്കൊട്ടെന്ന പോലെ, ആവേശത്തിരയിളക്കത്തിൽ പുതുപ്പള്ളിക്കൊപ്പം അമ്പതിെൻറ മധുരം പങ്കിട്ട് ഉമ്മൻ ചാണ്ടി. നിയമസഭാംഗത്വ സുവർണജൂബിലിയുടെ ആഹ്ലാദം പങ്കിടാൻ പുതുപ്പള്ളിയിലെത്തിയ കുഞ്ഞൂഞ്ഞിന് നാടിെൻറ സ്നേഹവരവേൽപ്.
പതിവുകളൊന്നും തെറ്റിക്കാതെയായിരുന്നു പുതുപ്പള്ളി യാത്ര. ബുധനാഴ്ച രാത്രി പത്തോടെ കോട്ടയം നാട്ടകം െഗസ്റ്റ് ഹൗസിലെത്തിയ ഉമ്മൻ ചാണ്ടി, വ്യാഴാഴ്ച പുലർച്ച നാലിനുണർന്നു. പത്രവായനക്കുശേഷം 6.15ന് പുതുപ്പള്ളി പള്ളിയിലേക്ക്. സെമിത്തേരിയിലെത്തി പ്രാർഥിച്ചശേഷം കുരിശിങ്കൽ മെഴുകുതിരി കത്തിച്ചു. തുടർന്ന് കുടുംബസമേതം പള്ളിയിൽ പ്രാർഥന.
ഇറങ്ങുമ്പോൾ പള്ളിമുറ്റം പ്രവർത്തകരാൽ നിറഞ്ഞിരുന്നു. മകൻ ചാണ്ടി ഉമ്മെൻറ കൈപിടിച്ച് ജനക്കൂട്ടത്തിനടുത്തേക്ക്. ഒട്ടുംവൈകിയില്ല, പ്രവർത്തകരുടെ സ്നേഹം നിറഞ്ഞ ഷാളുകൾ കഴുത്തിൽ നിറഞ്ഞു.
ഇവിടെനിന്നുതെന്ന പ്രഭാത ഭക്ഷണവും കഴിച്ച അദ്ദേഹം ഇടവകയുടെ സ്നേഹാദരവും ഏറ്റുവാങ്ങി. ഓർത്തഡോക്സ് സഭ വൈദീക ട്രസ്റ്റി ഫാ. എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. ഡോ. യാക്കോബ് മാർ ഐറേനിയോസ്, ട്രസ്റ്റി സാം കുരുവിള എന്നിവർ സംസാരിച്ചു. കേക്ക് മുറിച്ച് ഒരുദിനം നീണ്ട ആഘോഷങ്ങൾക്കും തുടക്കമിട്ടു.
സ്നേഹത്തിരക്കിനിടയിലൂടെ കുടുംബവീടായ കരോട്ട് വള്ളക്കാലിലേക്ക്. പ്രവർത്തകരുെട വലിയൊരുകൂട്ടം അവിടെയും കാത്തുനിന്നിരുന്നു. ചിരിച്ചും കുശലം ചോദിച്ചും ചെറിയൊരു 'ജനസമ്പർക്കം'. കാത്തിരുന്ന മാധ്യമപ്രവർത്തകർക്ക് ചെറുഅഭിമുഖം. ഒട്ടും വൈകിയില്ല, മഴയിലും ആവേശംചോരാതെ മണ്ഡലത്തിലെ ഏട്ട് പഞ്ചായത്തുകളിലും കാത്തിരിക്കുന്ന പ്രവർത്തകരുടെ സ്നേഹത്തിലേക്ക് നടന്നിറങ്ങി.
അരനൂറ്റാണ്ട് മുമ്പ് ആദ്യ തെരഞ്ഞെടുപ്പിെൻറ പ്രചാരണം ആരംഭിച്ച പുതുപ്പള്ളി കവലയിൽ തന്നെയായിരുന്നു തുടക്കം. നാടിെൻറ സ്നേഹത്തിന് നന്ദി പറഞ്ഞ ഉമ്മൻ ചാണ്ടി, ഇത്രയും കാലം തുടർന്നതിെൻറ ക്രെഡിറ്റ് പുതുപ്പള്ളിയിലെ ജനങ്ങൾക്കും പാർട്ടിക്കും നൽകി.
ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ അമ്പത് വർഷത്തെ ജീവിത ചിത്രങ്ങൾ ചേർത്തുെവച്ച് അമ്പത് അടി നീളത്തിലുള്ള കേക്കുമായി സമീപവാസിയായ സി.പി. േപ്രംരാജെത്തി. കേക്ക് മുറിച്ച് നാട്ടുകാർക്ക് വിതരണം ചെയ്തശേഷം അടുത്ത സ്വീകരണ സ്ഥലമായ ഞാലിയാംകുഴിയിലേക്ക്. ഓരോ പഞ്ചായത്തിലും ഓരോ സ്വീകരണ സ്ഥലം എന്നായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും റോഡരികിലെല്ലാം ജനക്കൂട്ടം കാത്തുനിന്നിരുന്നു. ഇവർക്കരികിലെല്ലാം വാഹനത്തിൽ നിന്നിറങ്ങി ഉമ്മൻ ചാണ്ടിയെത്തി.
തോട്ടയ്ക്കാട്, മീനടം, പയ്യപ്പാടി, പൊത്തൻപുറം, അഭയഭവൻ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ലൂർദ്ഭവൻ, അകലക്കുന്നത്തെ പൂവത്തിളപ്പ്, അയർക്കുന്നം, മണർകാട് വഴി ഉച്ചഭക്ഷണത്തിനായി നാട്ടകം െഗസ്റ്റ് ഹൗസിലെത്തുേമ്പാൾ സമയം 2.30. അപ്പോഴും വിടാതെ പ്രവർത്തകരുടെ കൂട്ടം.
ഇവിടെനിന്ന് കൊല്ലാട് ഒരുക്കിയ സ്വീകരണവും ഏറ്റുവാങ്ങി സമ്മേളനത്തിനായി മാമ്മൻ മാപ്പിള ഹാളിലേക്ക്.
50 വർഷത്തെ ഓർമകൾ എല്ലായിടങ്ങളിലും പങ്കുവെച്ച ഉമ്മൻ ചാണ്ടി ഓരോയിടത്തും തനിക്കൊപ്പം തുടക്കം മുതൽ പ്രവർത്തിച്ചവരെ പേരെടുത്ത് സ്മരിച്ചാണ് പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.