ഉമ്മൻ ചാണ്ടി എന്നും ജനങ്ങൾക്കൊപ്പം
text_fieldsഉമ്മൻ ചാണ്ടി നിയമസഭയിൽ എം.എൽ.എയായി 50 വർഷം തികക്കുന്നത് കേരളത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ മുഹൂർത്തങ്ങളിൽ ഒന്നാണ്. തുടർച്ചയായി ഒരേ നിയോജക മണ്ഡലത്തിൽനിന്ന് 50 വർഷം തെരഞ്ഞെടുക്കുക എന്നത് അപൂർവം പേർക്ക് മാത്രം ലഭിക്കുന്ന വലിയ അംഗീകാരമാണ്.1970ൽ പുതുപ്പള്ളിയിൽനിന്ന് ആരംഭിച്ച ജൈത്രയാത്രയാണ് അദ്ദേഹത്തിേൻറത്. ഈ നേട്ടം അദ്ദേഹത്തിന് സാധ്യമായത് തീർച്ചയായും അദ്ദേഹം ജനകീയനായതു കൊണ്ടാണ്.
ജനങ്ങളോടൊപ്പം എന്നും ചേർന്ന് നിൽക്കാൻ കഴിയുന്ന നല്ല നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ മന്ത്രിസഭയിൽ അംഗം ആകാൻ കഴിഞ്ഞു എന്നുള്ളത് വലിയ അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അദ്ദേഹത്തിെൻറ എല്ലാ ആശയങ്ങളും കേരളത്തിലെ ഏറ്റവും സാധാരണക്കാരായ സാധാരണക്കാർക്ക് വേണ്ടിയുള്ളതായിരുന്നു. വളരെയേറെ ജനക്ഷേമ പദ്ധതികൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആരംഭം കുറിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആരംഭിച്ചത്.
അതുപോലെ സൗജന്യ അരി വിതരണവും. ഞാൻ മന്ത്രിയായിരുന്ന സന്ദർഭത്തിൽ അദ്ദേഹത്തിെൻറ പ്രധാന ആശയങ്ങൾ ഒന്നുതന്നെയായിരുന്നു ബി.പി.എൽ, എ.വൈ.വൈ കാർഡ് ഉടമകൾക്ക് സൗജന്യമായി അരി നൽകുക എന്നുള്ളത്. അത് ഏറെ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണെങ്കിൽ കൂടിയും അത് ജനങ്ങൾക്ക് നൽകണമെന്ന ദൃഢനിശ്ചയത്തോടെ അടിസ്ഥാനത്തിലാണ് ആ പദ്ധതിക്ക് ആരംഭം കുറിച്ചത്.
പിറവം നിയോജക മണ്ഡലത്തിെൻറ വികസന കാര്യങ്ങളിൽ അദ്ദേഹത്തിെൻറ വലിയ താൽപര്യവും പിന്തുണയും എപ്പോഴും ഉണ്ടായിരുന്നു. പിറവത്തിെൻറ അഭിമാനമായ സബർബൻമാളിെൻറ നിർമാണത്തിന് 12 കോടിയുടെ അനുമതി ലഭിച്ചത് ഇതിന് ഉദാഹരണം മാത്രമാണ്. സപ്ലൈകോ ആഭിമുഖ്യത്തിൽ ഇത്രയും വലിയ ഒരു പദ്ധതി പിറവത്ത് അനുവദിക്കണമെന്നത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. അല്ലെങ്കിൽ പിറവം പോലൊരു സ്ഥലത്ത് ഇത്രയും വലിയ പദ്ധതി നടപ്പാക്കാൻ കഴിയുകയില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.