കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടണം -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണം. വിദേശത്ത് കോവിഡ് ടെസ്റ്റിന് നടത്തുന്നത് പ്രായോഗികമല്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരത്തിൽനിന്നുള്ളവരെ കൊണ്ടുവന്ന വിമാനത്തിൽ രോഗമുള്ള മൂന്ന് പേർ ഉണ്ടായിരുന്നു, പക്ഷേ മറ്റാർക്കും രോഗം പടർന്നില്ല. അതിനാൽ, ജാഗ്രത പുലർത്തി ആളുകളെ കൊണ്ടുവരാൻ സാധിക്കും. അതിഥി തൊഴിലാളികൾക്ക് നൽകിയ സൗകര്യങ്ങൾ പോലും പ്രവാസികൾ അർഹിക്കുന്നില്ല എന്ന നിലപാടിലാണ് സർക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാസികളെയും നാട്ടുകാരെയും തരംതിരിക്കാൻ ശ്രമിക്കുന്നു. പ്രവാസികളോടും തിരിച്ചെത്തിയവരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.