ഉമ്മന്‍ചാണ്ടി തന്‍റെ കത്തിനെ ഭയക്കുന്നു -സരിത നായർ
text_fieldsതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തന്‍റെ കത്തിനെ ഭയക്കുന്നുവെന്ന് സരിത എസ്. നായർ. അതുകൊണ്ടാണ് കോടതിയിൽ പുതിയ നിലപാട് സ്വീകരിച്ചത്. അല്ലെങ്കിൽ ഹൈകോടതിയിൽ പോയി അനുകൂല വിധി വാങ്ങില്ലായിരുന്നു. താൻ സ്വയം എഴുതിയ കത്താണിത്. ആരും പിന്തുണച്ചിട്ടില്ല. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കേസിൽ സരിതയുടെ കത്ത് 21ൽ നിന്ന് 25 പേജ് ആയതിന് പിന്നിൽ മുൻ മന്ത്രി കെ.ബി ഗണേഷ്കുമാറാണെന്ന് ഉമ്മൻചാണ്ടി കൊട്ടാരക്കര ജുഡീഷ്യൽ കോടതിയിൽ മൊഴി നൽകിയിരുന്നു. കത്തിൽ നാലു പേജുകൾ ഗണേഷ് കുമാറാണ് എഴുതിച്ചേർത്തത്. ഈ പേജുകളിൽ യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നിൽ യു.ഡി.എഫ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ഗണേഷ് കുമാറും സരിതാ നായരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മൻചാണ്ടി കോടതിയിൽ മൊഴി നൽകി. കത്തിൽ മൂന്ന് പേജ് കൂടുതലായി എഴുതിച്ചേർത്തുവെന്ന് ആരോപിച്ച് ഗവ. പ്ലീഡറായിരുന്ന സുധീർ ജേക്കബ് കൊട്ടാരക്കര നൽകിയ ഹരജിയിലാണ് ഉമ്മൻ ചാണ്ടി മൊഴി നൽകിയത്.
ടീം സോളാർ കമ്പനിയിലെ സാമ്പത്തിക ക്രമക്കേടിെന തുടർന്ന് ജയിലിലായപ്പോഴാണ് കേസന്വേഷിക്കുന്ന കമീഷന് നൽകാൻ സരിത കത്ത് നൽകിയത്. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് ജയിൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ നൽകിയ കത്തിൽ 21 പേജുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇൗ കത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കിയപ്പോൾ നാലു പേജ് അധികമായി എഴുതിച്ചേർക്കുകയായിരുന്നു. ഇൗ പേജുകളിലാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.