ജനകീയ മെട്രോ യാത്ര കേസ്: ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി
text_fieldsകൊച്ചി മെട്രോ ട്രെയിൻ ജനകീയ യാത്ര കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സമീപം മുൻ മന്ത്രി കെ. ബാബു
കൊച്ചി: കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി. മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യ യാത്രയും സർക്കാർ രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ച് 2017 ൽ കോൺഗ്രസ് നേതാക്കൾ ജനകീയ യാത്ര സംഘടിച്ച കേസിലാണ് ഉമ്മൻ ചാണ്ടി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെ ഹാജരായത്.
കോടതി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. കുറ്റം നിഷേധിച്ച നേതാക്കൾ വിചാരണ നേരിടാൻ തയാറാണെന്ന് കോടതിയെ അറിയിച്ചു. 2017 ജൂൺ 20 നാണ് യു.ഡി.എഫ് നേതാക്കൾ ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിഷേധ സമരയാത്ര നടത്തിയത്.
നേതാക്കളും അണികളും മെട്രോയിലെ സുരക്ഷ നിയന്ത്രണങ്ങൾ ലംഘിച്ചും മുദ്രാവാക്യം മുഴക്കിയും യാത്ര ചെയ്തെന്നാണ് പരാതി. യു.ഡി.എഫ് നേതാക്കളായ 27 പേർക്കെതിരെയാണ് കേസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.