Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശസ്ത്രക്രിയക്കുശേഷം...

ശസ്ത്രക്രിയക്കുശേഷം ഉമ്മൻ ചാണ്ടി തിരിച്ചെത്തി

text_fields
bookmark_border
oommen chandy 098776
cancel
camera_alt

ജർമനിയിൽ ശസ്ത്രക്രിയ കഴിഞ്ഞ്​ മടങ്ങിയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ജഗതിയിലെ വസതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ജ‍ര്‍മ​നി​യി​ലെ ചി​കി​ത്സ​ക്ക് ശേ​ഷം മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി തി​രി​ച്ചെ​ത്തി. ജ‍ര്‍മ​നി​യി​ൽ​നി​ന്ന്​ ദോ​ഹ വ​ഴി​യാ​ണ്​ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും കു​ടും​ബ​വും എ​ത്തി​യ​ത്. മ​ക​ൾ മ​റി​യം ഉ​മ്മ​ൻ, മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​ർ​മ​നി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബെ​ന്നി ബ​ഹ്​​നാ​ൻ ദോ​ഹ​യി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലെ​ത്തി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബ​ർ​ലി​ൻ ചാ​രി​റ്റി ആ​ശു​പ​ത്രി​യി​ൽ ലേ​സ​ർ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വി​ടെ മൂ​ന്നു​ദി​വ​സം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്കു​​ശേ​ഷം അ​​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്​​ദ​ത​ട​സ്സ​ത്തി​ന്​ മാ​റ്റം വ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്ത ഏ​താ​നും ആ​ഴ്​​ച​ക​ൾ കൂ​ടി അ​ദ്ദേ​ഹം ത​ല​സ്ഥാ​ന​ത്തെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കും. സ​ന്ദ​ർ​ശ​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ട​ങ്ങി​യെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
News Summary - Oommen Chandy is back after surgery
Next Story