തന്നെ കുറ്റക്കാരനാക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് ഗൂഢാലോചന നടത്തി -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: സോളാർ വിഷയത്തിൽ തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് ഗൂഢാലോചന നടത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആധികാരികതയും എഴുതിയ ആളിെൻറ വിശ്വാസ്യതയും പരിശോധിക്കാതെയാണ് വിവാദ കത്ത് സോളാർ റിപ്പോർട്ടിെൻറ ഭാഗമാക്കിയത്. നിയമത്തിന് മുന്നിൽ നിൽക്കാൻ പറ്റാത്ത നടപടികളാണ് കമീഷൻ സ്വീകരിച്ചത്. മുൻവിധിയോടെയുള്ളതും തൊട്ടും തൊടാതെയുമുള്ള ശിപാർശകളാണ് കമീഷൻ റിപ്പോർട്ടിൽ ഉള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സരിത നായരുടെ കത്തിൽ പറയുന്ന കാര്യങ്ങൾ സോളാർ കമീഷെൻറ കണ്ടെത്തലുകളെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് മാധ്യമങ്ങൾക്ക് കുറിപ്പ് നൽകിയത്. കമീഷെൻറ കണ്ടെത്തലുകൾക്ക് അപ്പുറത്തേക്ക് മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ ഒാഫിസും കടന്നു. കത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് മാത്രമേ കമീഷൻ പറഞ്ഞിട്ടുള്ളൂ. കത്തിെൻറ ആധികാരികത സംബന്ധിച്ച് കമീഷൻ യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകിയ വാർത്താകുറിപ്പിൽ ആ കത്തിെൻറ അടിസ്ഥാനത്തിൽ താനുൾപ്പെടെയുള്ളവരെ പ്രതികളായി ചിത്രീകരിച്ചു.
സോളാർ വിഷയത്തിൽ ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. ജയിൽ സൂപ്രണ്ട് കമീഷന് നൽകിയ മൊഴിയിൽ കത്തിന് 21 പേജ് മാത്രമാണുള്ളത്. പിന്നീട് കമീഷെൻറ മുന്നിലെത്തിയ കത്തിന് 25 പേജുണ്ട്. ഇത്തരത്തിൽ ഒന്നിലേറെ കത്ത് ഉണ്ടെന്ന സാഹചര്യവും കത്തിെൻറ ആധികാരികതയും അതെഴുതിയ ആളിെൻറ വിശ്വാസ്യതയും പോലും അന്വേഷണകമീഷൻ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കമ്പനി നടത്തിയ തട്ടിപ്പിന് ഒരു സഹായവും തെൻറ ഒാഫിസിൽനിന്ന് ഉണ്ടായിട്ടില്ല. അവർക്ക് അനുകൂലമായി ഒരു തീരുമാനവും തെൻറ ഒാഫിസ് എടുത്തിട്ടില്ല. എന്നിട്ടും തട്ടിപ്പിന് കൂട്ടുനിന്നുെവന്നാണ് റിപ്പോർട്ടിലെ ആക്ഷേപം. അന്വേഷണറിപ്പോർട്ടിലെ ഒരു വാല്യത്തിൽ കമീഷൻ ഒപ്പിട്ടിരുന്നില്ലെന്ന ആരോപണത്തിന് ഇതേവരെ മുഖ്യമന്ത്രിയോ സർക്കാറോ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിെൻറ ഭിന്നിപ്പിക്കൽ നീക്കം നടക്കില്ല
സോളാർ വിഷയത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഭിന്നിപ്പിക്കാനുള്ള സി.പി.എം നീക്കം നടക്കില്ലെന്ന് ഉമ്മൻ ചാണ്ടി. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായും നിയമപരമായും വിഷയം നേരിടും. പടയൊരുക്കം ജാഥ തിരുവനന്തപുരത്ത് സമാപിക്കുേമ്പാൾ യു.ഡി.എഫ് കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോളാറിൽ പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ അതിന് താൻ അർഹനും ആണ്. ഇൗ വിഷയത്തിൽ അന്തിമ വിധി വരുേമ്പാൾ താൻതന്നെയായിരിക്കും തല ഉയർത്തിനിൽക്കുക.
പ്രതിപക്ഷനേതാവ് തെൻറ പേര് നിയമസഭയിൽ ആദ്യം പരാമർശിച്ച് എന്തോ തെറ്റ് ചെയ്െതന്ന നിലയിൽ മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ കുറ്റപ്പെടുത്തലിൽ കഴമ്പില്ല. കമീഷൻ റിപ്പോർട്ടിൻമേൽ നടപടി തീരുമാനിച്ച് ഒക്ടോബറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി തെൻറ പേര് വെളിെപ്പടുത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും തെൻറ പേര് പരാമർശിച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞ് ചില വെളിപ്പെടുത്തലുകളും ചിലർ നടത്തി. ഇതിലൂടെയെല്ലാം തങ്ങളെ ഭിന്നിപ്പിക്കാമെന്ന് സി.പി.എം കരുതിയാൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് മെയിൽ ചെയ്തത് രാഷ്ട്രീയക്കാർ ആരും അല്ല
സോളാർ വിഷയത്തിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്തത് രാഷ്ട്രീയക്കാർ ആരുമല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബ്ലാക്ക് മെയിൽ ചെയ്തത് ആർ. ബാലകൃഷ്ണപിള്ളയാണെന്നതരത്തിൽ വന്ന വാർത്ത ശരിയല്ല. അത് പൂർണമായി നിഷേധിക്കുന്നു. ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്ന് പിന്നീട് വെളിപ്പെടുത്തും. അതിന് സമയമുണ്ട്. ഏതിനും ഒരു സമയമുണ്ടല്ലോ. അതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. എന്തായാലും ബ്ലാക്ക് മെയിൽ ചെയ്തത് രാഷ്ട്രീയക്കാർ ആരുമല്ല. പലരും ബ്ലാക്ക് മെയിലിന് ശ്രമിച്ചിട്ടുണ്ട്. ഒന്നിലും വീണിട്ടില്ല. പക്ഷേ, ഒരെണ്ണത്തിെൻറ കാര്യത്തിൽ മാത്രം കുറച്ച് ബുദ്ധിമുട്ടുണ്ടായി ^വാർത്തസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.