പ്രാദേശിക നേതൃത്വത്തിെൻറ എതിർപ്പ് മറികടന്ന് ഉമ്മൻ ചാണ്ടി സമരപ്പന്തലിൽ
text_fieldsഅടിമാലി: പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിെൻറ എതിർപ്പ് മറികടന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൊമ്പിളൈ ഒരുൈമ പ്രവർത്തകരുടെ സമരപ്പന്തലിൽ. മൂന്നാർ ടൗണിൽ കോൺഗ്രസ് നയവിശദീകരണ യോഗത്തിൽ പെങ്കടുത്തശേഷമാണ് പ്രവർത്തകരുടെയും നേതാക്കളുടെയും ഒപ്പം അദ്ദേഹം സമരവേദിയിൽ എത്തിയത്. നിരാഹാരസമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അടക്കമുള്ളവരോട് വിശദാംശങ്ങൾ ആരാഞ്ഞ ഉമ്മൻ ചാണ്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സ്ത്രീകളെ നിരന്തരം അപമാനിക്കുന്ന എം.എം. മണിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ് ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സമരപ്പന്തൽ സന്ദർശിക്കില്ലെന്നാണ് കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി ബുധനാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ സന്ദർശനം സംബന്ധിച്ച് ഏറെനേരം ആശയക്കുഴപ്പം നിലനിന്നു. എന്നാൽ, എതിർപ്പ് വകവെക്കാതെ ഉമ്മൻ ചാണ്ടി സമരവേദിയിലെത്തിയത് പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടിയായി.
പാർട്ടിതല അച്ചടക്ക നടപടിക്ക് അപ്പുറം എം.എം. മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയാലെ സമരം അവസാനിപ്പിക്കൂ എന്ന് പൊമ്പിളൈ ഒരുമൈ നേതാക്കൾ ഉമ്മൻ ചാണ്ടിയെ അറിയിച്ചു. സമരത്തിന് വിജയാശംസകൾ നേർന്ന ഉമ്മൻ ചാണ്ടി ധർമസമരത്തിൽ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, സമരത്തെ യു.ഡി.എഫ് പിന്തുണക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം യു.ഡി.എഫ് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഉമ്മൻ ചാണ്ടി എത്തുേമ്പാൾ യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂർ, ലതിക സുഭാഷ്, ജോസഫ് വാഴക്കൻ, സി.പി. ജോൺ തുടങ്ങിയവരും സമരപ്പന്തലിൽ ഉണ്ടായിരുന്നു. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന ആംആദ്മി പാർട്ടി നേതാവ് സി.ആർ. നിലകണ്ഠനുമായും ഉമ്മൻ ചാണ്ടി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.