റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു -ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചതായും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അട്ടിക്കൂലി പ്രശ്നം കാരണം അനുവദിച്ച റേഷന്‍ വിഹിതംപോലും ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന് സ്വന്തംനിലയില്‍ സാധിക്കുന്നില്ളെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ നിരുത്തരവാദ സമീപനം കാരണം എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റേഷനരി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് റേഷന്‍ സ്തംഭനത്തിന് കാരണമായി പറയുന്നത്. മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിഷയത്തിലെ പ്രാധാന്യം ഉള്‍ക്കൊണ്ട് പരിഹരിച്ചിരുന്നു.
ഇത്തവണയും ഭക്ഷ്യമന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടെങ്കിലും യോഗതീരുമാനങ്ങള്‍ നടപ്പാക്കിയില്ല. അട്ടിക്കൂലിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കണ്ടത്തെണം. പൊതുവിപണിയില്‍ അരിവില വര്‍ധിക്കുകയാണ്. റേഷന്‍ വിതരണത്തിലെ തടസ്സത്തിന് കാരണം ഭക്ഷ്യസുരക്ഷനിയമം ആണെങ്കില്‍ ഈ നിയമം ബാധകമല്ലാത്ത മണ്ണെണ്ണയുടെ വിഹിതം കുറച്ചതിന്‍െറ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായ അരി കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.