രാഷ്ട്രീയ പിന്തുണ നൽകണമോയെന്ന് പാർട്ടിയും മുന്നണിയും തീരുമാനിക്കെട്ട -ഉമ്മൻ ചാണ്ടി
text_fieldsന്യൂഡൽഹി: സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തനിക്ക് എതിരായ കേസിൽ രാഷ്ട്രീയ പിന്തുണ നൽകണമോ എന്നത് കോൺഗ്രസും യു.ഡി.എഫും തീരുമാനിക്കെട്ടയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് കാരണം കോൺഗ്രസിന് രാഷ്ട്രീയമായി ഒരു തിരിച്ചടിയും ഉണ്ടാവില്ല. കേസിനെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക്ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അടക്കം എല്ലാ കാര്യങ്ങളും ചർച്ചചെയ്തു. തനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ല. നിയമപരമായി നേരിടുന്നതിൽ ഒരു ഭയവും തോന്നുന്നില്ല. എല്ലാ കാര്യവും പുറത്തു വരുേമ്പാൾ നടപടി എടുത്തവർ പ്രതിക്കൂട്ടിലാവും. റിപ്പോർട്ട് പാർട്ടിക്ക് അനുകൂലമായി വരും. സർക്കാറിന് തിരിച്ചടി ലഭിക്കും. സർക്കാർ രാഷ്ട്രീയ പ്രതികാരത്തിനു വേണ്ടി റിപ്പോർട്ട് ആയുധമാക്കുകയാണ്. റിപ്പോർട്ടിലെ ഏറ്റവും പ്രധാന കാര്യം അറിയിച്ചില്ല.
കമീഷെൻറ കണ്ടെത്തൽ സർക്കാർ ജനങ്ങളെ അറിയിച്ചിട്ടില്ല. ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. റിപ്പോർട്ടിന് വേണ്ടി ആർ.ടി.െഎ പ്രകാരം അപേക്ഷ നൽകി. എന്നാൽ, ഇത് പബ്ലിക് ഡോക്യുമെൻറ് അെല്ലന്ന സാേങ്കതിക ന്യായമാണ് പറയുന്നത്. താനിതിൽ ഒരു കക്ഷിയാണ്. റിപ്പോർട്ടിെൻറ കോപ്പി ലഭിക്കാൻ അവകാശമുണ്ട്. അത് ലഭിച്ചില്ലെങ്കിൽ നിയമപരമായി ആലോചിച്ച് നടപടി എടുക്കും. കേസ് നിയമപരമായി നേരിടുന്നതിന് മുഴുവൻ കോൺഗ്രസുകാരും ഒപ്പമുണ്ടാവും. നേതൃത്വത്തിലും അണികളിലും നിന്ന് എന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. തനിക്ക് എ.െഎ.സി.സിയുടെ അഭിപ്രായം പറയാൻ കഴിയില്ല.
രാഹുൽ ഗാന്ധിയെ നേരിട്ട് കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.
റിേപ്പാർട്ടിെൻറ എല്ലാ വശവും പരിശോധിക്കാതെ എടുത്ത തീരുമാനമാണ്. ടേംസ് ഒാഫ് റഫറൻസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. റിപ്പോർട്ട് കാണാതെ അതിനെക്കുറിച്ച് പ്രതികരിക്കാൻ ആവില്ല. എെൻറ പേരിലുള്ള ആക്ഷേപത്തിൽ ഒരു ശതമാനമെങ്കിലും ഉത്തരവാദിത്തം തെളിഞ്ഞാൽ താൻ പൊതുരംഗത്ത് ഉണ്ടാവില്ല. സ്വയം മാറിനിൽക്കും. റിപ്പോർട്ട് കമീഷൻ സർക്കാറിന് നൽകിയിട്ട് 17 ദിവസമായി. പ്രസക്ത ഭാഗം ജനങ്ങളെ അറിയിക്കുന്നില്ല. ടേംസ് ഒാഫ് റഫറൻസിനെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി പറയുന്നില്ല. വി.ടി. ബലറാമിെൻറ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ടി.പി വധക്കേസ് സംബന്ധിച്ച് അദ്ദേഹത്തിന് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കണമെന്നും അേദ്ദഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.