Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി പാർട്ടിയുടെ...

പിണറായി പാർട്ടിയുടെ മുഖ്യമന്ത്രിയല്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
പിണറായി പാർട്ടിയുടെ മുഖ്യമന്ത്രിയല്ല -ഉമ്മൻ ചാണ്ടി
cancel

ആലുവ: സംസ്‌ഥാനത്ത്‌ ഇപ്പോൾ അതീവ ഗുരുതരമായ സ്‌ഥിതി വിശേഷമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോകാതിരുന്നത് ശരിയല്ല. മാഹിയിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻറെ വീട്ടിൽ പോയ മുഖ്യമന്ത്രി ബി.ജെ.പി പ്രവർത്തകൻറെ വീട്ടിൽ പോകാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പാർട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും തിരിച്ചറിയണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 

മുഖ്യമന്ത്രിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതല്ല. ശ്രീജിത്തിന്‍റെ വീടും സന്ദർശിച്ചിരുന്നില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsPinarayi Vijayan
News Summary - oommen chandy react pinarayi Kannur Visit- Kerala news
Next Story