യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല -ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ഉന്നത ജനാധിപത്യ ബോധമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പാർട്ടി ശക്തമാണ്. താല്‍കാലികമായ തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഏറ്റെടുക്കണമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിെൻറ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ മഹേഷ് ഫേസ് ബുക്ക്പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു.
പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നുവെന്നും മഹേഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.