അതിരപ്പിള്ളി പദ്ധതി; പാർട്ടി നിലപാട് തള്ളി ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ കോണ്‍ഗ്രസിലും അഭിപ്രായഭിന്നത. പദ്ധതി വേെണ്ടന്ന നിലപാടിനോട് വിയോജിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുവന്നത്. പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും മുൻ പ്രസിഡൻറ് വി.എം. സുധീരനും സ്വീകരിച്ചിരിക്കെയാണ്, ചർച്ച നടത്തി ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കണമെന്ന നിര്‍ദേശവുമായി ഉമ്മൻ ചാണ്ടി രംഗത്തുവന്നത്. അതിരപ്പിള്ളിയുടെ കാര്യത്തിൽ ഇടതുമുന്നണിയിൽ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ യു.ഡി.എഫ് ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ ഭിന്നസ്വരം.
അതിരപ്പിള്ളി സന്ദർശിച്ച് രമേശ് ചെന്നിത്തല നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വൈദ്യുതി പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന നിലപാട് മാസങ്ങൾക്ക് മുമ്പ് തന്നെ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചിരുന്നു. പാർട്ടിയുടെയും മുന്നണിയുടെയും ഇൗ അംഗീകരിച്ച നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കിലും പാർട്ടിയുടെയും മുന്നണിയുടെയും അംഗീകൃത നിലപാടായ പദ്ധതിയേ േവണ്ടെന്ന് പറയാൻ അദ്ദേഹം തയാറായില്ല. മറിച്ച് ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കണമെന്ന വാദമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പദ്ധതി സംബന്ധമായ ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കെയാണ് അദ്ദേഹം പാർട്ടി നിലപാട് പരോക്ഷമായി തള്ളിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് കെ. മുരളീധരനും രംഗെത്തത്തിയിട്ടുണ്ട്. പദ്ധതി വേണമെന്ന നിലപാടാണ് മുരളിക്ക് നേരേത്തയും ഉള്ളത്.
പദ്ധതിക്കായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളെല്ലാം നടന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്നപ്പോഴാണ്. അക്കാലത്ത് കെ.പി.സി.സി പ്രസിഡൻറും പിന്നീട് മന്ത്രിയും ആയ ചെന്നിത്തല പദ്ധതിയോട് വിയോജിച്ചിരുന്നില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചടി നേരിട്ടതിന് ശേഷമാണ് പദ്ധതിക്കെതിരായ നിലപാടുമായി ചെന്നിത്തല രംഗത്തെത്തിയത്. കേരളത്തിലെ ഊർജപ്രതിസന്ധി പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ ഇവിടെ അപ്രായോഗികമായതിനാൽ പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുള്ള ജലവൈദ്യുതി പദ്ധതികൾ മാത്രമാണ് പോംവഴിെയന്ന നിലപാടാണ് കോൺഗ്രസിൽ നിരവധി നേതാക്കൾക്കുള്ളത്. അവരുടെ അഭിപ്രായമാണ് ഉമ്മൻ ചാണ്ടിയിലൂടെ വീണ്ടും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത് കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്കും ഇടയാക്കുെമന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.