Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സരിക്കുന്നെങ്കിൽ...

മത്സരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ തന്നെയെന്ന്​ ഉമ്മൻചാണ്ടി

text_fields
bookmark_border
oommen chandy
cancel

ന്യൂഡൽഹി: മത്സരിക്കുകയാണെങ്കിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന്​ ഉമ്മൻചാണ്ടി. നേമത്ത്​ ബി.ജെ.പിക്കെതിരെ മത്സരിക്കാൻ ഉമ്മൻചാണ്ടിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ മുൻ മുഖ്യമന്ത്രിയായ കോൺഗ്രസ്​ നേതാവിന്‍റെ പ്രതികരണം.

11 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന്​ തീർത്തു പറഞ്ഞിരിക്കുകയാണ്​ ഉമ്മൻചാണ്ടി. എ ഗ്രൂപ്പിൽ നിന്നുള്ള പ്രമുഖരും ഉമ്മൻചാണ്ടി പുതുപ്പള്ളി വിടില്ലെന്ന​ സൂചന നേരത്തെ നൽകിയിരുന്നു. നേമം സംബന്ധിച്ച്​ ചർച്ച ഉയർത്തുന്നത്​ ബി.ജെ.പിക്ക്​ അനാവശ്യ പ്രാധാന്യം നൽകുമെന്നും എ ഗ്രൂപ്പ്​ വക്​താക്കൾ പറയുന്നുണ്ട്​.

മാത്രമല്ല, കോൺഗ്രസിന്‍റെ നില പരുങ്ങലിലായ നേമത്ത്​ ജയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നതിനാൽ ഉമ്മൻചാണ്ടിയെ പോലൊരാൾ അവിടത്തെ പ്രചരണത്തിൽ ഒതുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും എ ഗ്രൂപ്പുകാർ പറയുന്നു. സംസ്​ഥാനം നിറഞ്ഞ്​ പ്രചരണത്തിൽ സജീവമാകേണ്ട ഉമ്മൻചാണ്ടിയെ ഒരു മണ്ഡലത്തിൽ ഒതുക്കാനാകി​ല്ലെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവർ വാദിക്കുന്നു.

കോൺഗ്രസിന്‍റെ സ്​ഥാനാർഥി പട്ടിക സംബന്ധിച്ച്​ കേന്ദ്ര നേതൃത്വത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലെത്തു​േമ്പാഴാണ്​ നേമം സാധ്യത തള്ളിക്കൊണ്ട്​ ഉമ്മൻചാണ്ടി പരസ്യമായി വിശദീകരണം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - Oommen Chandy said that if he is contesting, he is in Puthuppally
Next Story