ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ, എന്നാൽ തീരുമാനിക്കേണ്ടത് ഡൽഹിയിൽനിന്ന് -ഉമ്മൻ ചാണ്ടി
text_fieldsകോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തിന് രമേശ് ചെന്നിത്തല അർഹനാണെന്നും എന്നാൽ, തീരുമാനം എടുക്കേണ്ട് ഡൽഹിയിൽനിന്നാണെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി നിലപാട് വ്യക്താമക്കിയത്.
മുഖ്യമന്ത്രിയാകാനും സ്ഥാനാർഥിയാകാനും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് 'പാർട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങൾ തന്ന സ്നേഹവും അർഹിക്കുന്നതിനേക്കാൾ കൂടുതലാണ്. ഞാൻ പൂർണസംതൃപ്തനാണ്' എന്നായിരുന്നു മറുപടി.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ലനിലയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. അക്കാര്യത്തിൽ അദ്ദേഹം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകാനും ഏറെ അർഹനാണ് -ഉമ്മൻ ചാണ്ടി പറഞ്ഞു.
2016ലെ നിയമസ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിെൻറ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.