സോളാർ: ഉത്തരവിറങ്ങിയില്ല; റിപ്പോർട്ടിനായി നിയമനടപടിക്ക് ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: മന്ത്രിസഭാ തീരുമാനമെടുത്ത് ഒരാഴ്ചയായിട്ടും സോളാർ കമീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയില്ല. കരട് ഉത്തരവിൽ അഡ്വക്കറ്റ് ജനറലിെൻറ അഭിപ്രായം കൂടി ലഭിക്കുകയും അത് മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്ത ശേഷമാകും ഉത്തരവ് പുറപ്പെടുവിക്കുക.
നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് റിപ്പോർട്ടിെൻറ കോപ്പി ആവശ്യപ്പെട്ട ഉമ്മൻ ചാണ്ടിക്ക് അത് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ റിപ്പോർട്ട് കിട്ടാൻ നിയമനടപടി ആലോചിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇതോടെ സോളാർ റിപ്പോർട്ട് കടുത്ത നിയമനടപടികളിലേക്ക് നീങ്ങുമെന്നുറപ്പായി. ഉത്തരവ് പുറത്തിറങ്ങിയാലുടൻ പൊലീസ് അന്വേഷണവുമായി മുന്നോട്ടു പോകും. വിവിധ കേസുകളും രജിസ്റ്റർ ചെയ്യും. റിപ്പോർട്ട് കിട്ടാൻ നിയമനടപടിയുടെ വിശദാംശത്തിന് പ്രമുഖ അഭിഭാഷകരുമായി കോൺഗ്രസ് നേതാക്കൾ ആശയ വിനിമയം നടത്തി വരുകയാണ്.
റിപ്പോർട്ടിനായി ആദ്യം വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും അതു നൽകില്ലെന്ന നിലപാടാണ് നിയമമന്ത്രി കൈക്കൊണ്ടത്. ഇൗ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. റിപ്പോർട്ടിെൻറ പകർപ്പും റിപ്പോർട്ടിൻമേൽ അഡ്വക്കറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൽകിയ നിയമോപദേശത്തിെൻറയും പകർപ്പും ആണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. പൗരൻ എന്ന നിലയിലുള്ള അവകാശം നിഷേധിക്കരുതെന്നും തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ ആധാരമാക്കിയ റിപ്പോർട്ടിെൻറ പകർപ്പ് നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്ഷേപങ്ങൾ വസ്തുതപരമായി വിലയിരുത്താൻ റിപ്പോർട്ട് വേണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിെൻറ ഉള്ളടക്കം അറിയാൻ അവകാശമുണ്ട്. അതു ലഭിക്കാൻ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കും. ഒരു തെറ്റും ചെയ്തിട്ടില്ല. റിപ്പോർട്ടിനെ കുറിച്ച് ടി.കെ. ഹംസ എങ്ങനെ അറിെഞ്ഞന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.