സോളാർ: കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിെൻറയും റിപ്പോർട്ടിൻമേൽ അഡ്വക്കറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൽകിയ നിയമോപദേശത്തിെൻറയും പകർപ്പുകൾ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
നിയമസഭയിൽ െവക്കുന്നതിന് മുമ്പ് റിപ്പോർട്ട് ആർക്കും നൽകില്ലെന്ന നിയമന്ത്രി എ.കെ. ബാലെൻറ പ്രസ്താവനയെ തുടർന്നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. പൗരൻ എന്ന നിലയിലുള്ള അവകാശം നിഷേധിക്കരുതെന്നും തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ ആധാരമാക്കിയ റിപ്പോർട്ടിെൻറ പകർപ്പ് നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൗമാസം 11നാണ് മുഖ്യമന്ത്രി, സോളാർ കമീഷൻ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളെക്കുറിച്ചും അതിെൻറ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടിയെക്കുറിച്ചും മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കിയത്. റിപ്പോർട്ട് വിവാദമായതോടെ 12നുതന്നെ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിെൻറ കോപ്പി ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ചീഫ് സെക്രട്ടറിയുടെ ഓഫിസിന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.