ഉമ്മൻചാണ്ടി അംബേദ്കർ കോളനിയിലെത്തി
text_fieldsഗോവിന്ദാപുരം (പാലക്കാട്): ജാതി വിവേചനത്തിനെതിരെ പ്രക്ഷോഭം അരങ്ങേറിയ അംബേദ്കർ കോളനിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശനം നടത്തി.
കോളനിയിലെ സാഹചര്യം ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കോളനി നിവാസികളോട് അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഭവന സംബന്ധമായ പ്രശ്നങ്ങളാണ് കോളനിയിൽ അടിയന്തരമായി പരിഹരിക്കേണ്ടത്.
പല വീടുകളും തകർച്ചയിലാണ്. ഇവരുടെ പ്രശ്നങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, മുൻ പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.