ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലേക്ക്
text_fieldsആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക്. ആലുവ രാജഗിരി ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സക്കുശേഷം ആലുവ പാലസിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡൊമിനിക് പ്രസന്റേഷന് എന്നിവർ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളില്‍ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വിവാദ പ്രചാരണം നടന്നിരുന്നു. എന്നാൽ, ഇത്തരം പ്രചാരണം ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നല്കുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇത് ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. മകന് ചാണ്ടി ഉമ്മനും ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തി. വ്യാജ പ്രചാരണങ്ങളില്‍ കുടുംബത്തിന് വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ഈ അസുഖം നേരത്തേയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നിരുന്നു. 2019ല്‍ ജര്‍മനിയിലും യു.എസിലും ചികിത്സക്കായി പോയി.
വിദേശത്തടക്കം പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ കിട്ടുന്നത് സംബന്ധിച്ചാണ് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എവിടെയാണ് മികച്ചതെന്ന് നോക്കി അവിടെ ചികിത്സിക്കാനാണ് തീരുമാനം.
പാര്‍ട്ടി നേതൃത്വവും കുടുംബവും ചേര്‍ന്നാണ് വിദേശത്തേക്ക് ചികിത്സക്ക് പോകാന്‍ തീരുമാനിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ശബ്ദം നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.