Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​...

കേരള കോൺഗ്രസ്​ കാണിച്ചത്​ രാഷ്​ട്രീയ വഞ്ചന -ഉമ്മൻചാണ്ടി

text_fields
bookmark_border
കേരള കോൺഗ്രസ്​ കാണിച്ചത്​ രാഷ്​ട്രീയ വഞ്ചന -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ്​ മാണിഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതൃത്വം. യു.ഡി.എഫിലേക്കുള്ള വാതിൽ കെ. എം. മാണി അട​െച്ചന്ന്​ ഉമ്മൻ ചാണ്ടിയും തോന്നുംപോലെ വരാനും പോകാനുമുള്ള മുന്നണിയല്ല യു.ഡി.എഫ്​ എന്ന്​ രമേശ്​ ചെന്നിത്തലയും വാർത്തസ​േമ്മളനത്തിൽ തുറന്നടിച്ചു. യു.ഡി.എഫ്​ വിട്ടശേഷം ഇതാദ്യമായാണ്​ കോൺഗ്രസ്​ നേതൃത്വം മാണിഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനം നടത്തുന്നത്​. 

കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നേരത്തെയുണ്ടാക്കിയ ധാരണക്ക്​ വിരുദ്ധമായി സി.പി.എമ്മി​െനാപ്പം മാണിഗ്രൂപ്​​ ചേർന്നത്​ രാഷ്​ട്രീയ വഞ്ചനയാണെന്ന്​ ഉമ്മൻ ചാണ്ടി വ്യക്​തമാക്കി. മതിയായ കാരണമില്ലാതെ മാണി​ഗ്രൂപ്​​ നേരത്തെ മുന്നണി വിട്ടുപോയപ്പോൾ കോൺഗ്രസ്​ മിതത്വം കാട്ടി. ജില്ല പഞ്ചായത്ത്​ പ്രസിഡൻറായിരുന്ന ജോഷി ഫിലിപ്​​ ഡി.സി.സി പ്രസിഡൻറായി നിയമിക്കപ്പെട്ടതിനെ തുടർന്ന്​ മാണി ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയ ശേഷമാണ്​ അദ്ദേഹം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം രാജിവെച്ചത്​. കോൺഗ്രസ്​, മാണിഗ്രൂപ്​ കൗൺസിലർമാർ ഒന്നിച്ചിരുന്നാണ്​ കാര്യങ്ങൾ തീരുമാനിച്ചത്​.

എന്നാൽ, കെ.പി.സി.സിയിലും ഡി.സി.സിയിലും തങ്ങൾക്കെതിരെ വിമർശനം നട​െന്നന്ന്​ പറഞ്ഞ്​ അതിന്​ വിരുദ്ധമായ നിലപാടാണ് മാണി ഗ്രൂപ്​​ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്​. മാധ്യമങ്ങളിൽ വാർത്തകൾ വന്നതല്ലാതെ കോൺഗ്രസിലെ ഒരു നേതാവും അവർ​െക്കതിരെ ഒന്നും പറഞ്ഞിട്ടില്ല. 42 വർഷത്തെ കോൺഗ്രസ്​ ബന്ധം വേർപെടുത്തി മറുചേരിയിലേക്ക്​ പോകുന്നതി​​െൻറ കാരണം​ പറയാൻ മാണിഗ്രൂപ്പിന്​ കഴിയുന്നില്ല. ജനാധിപത്യകേരളം മാണിയുടെ തീരുമാനം അംഗീകരിക്കില്ല. രാഷ്​ട്രീയ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ അപമാനിച്ചവർക്കൊപ്പം മാണി ചേർന്നത്​ വേദനജനകമാണ്​. ഇക്കാലമത്രയും നിയമസഭക്കകത്തും പുറത്തും മാണി​െക്കതിരെ സമരം നടത്തിയ സി.പി.എമ്മിന്​ അതെല്ലാം മാറ്റിപ്പറയാൻ മണിക്കൂറുകൾ വേണ്ടിവന്നില്ല.  ഇക്കാര്യത്തിൽ വി.എസ്​. അച്യുതാനന്ദൻ നിലപാട്​ വ്യക്​തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

മാണി ഗ്രൂപ്​​ കാട്ടിയത്​ രാഷ്​ട്രീയ സദാചാരത്തിന്​ നിരക്കാത്ത നടപടിയാണെന്ന്​ രമേശ്​ ചെന്നിത്തല തുറന്നടിച്ചു. കുതിരക്കച്ചവടമാണ്​ മാണിഗ്രൂപ്​​ നടത്തിയത്​. മാണിയുടേത് അവസരവാദ നിലപാടാണ്​. ഇ​ത് കോൺഗ്രസ്​ പ്രവർത്തകർ പൊറുക്കില്ല. മാണിഗ്രൂപ്പിനോട്​ ഇനി വിട്ടുവീഴ്​ചയുണ്ടാവില്ല. മാണിക്കെതിരായ എല്ലാ ആക്ഷേപങ്ങളും വിഴുങ്ങിയതിലൂടെ സി.പി.എമ്മി​​െൻറ തനിനിറം പുറത്തുവന്നിരിക്കുകയാണ്​. സി.പി.എം സംസ്​ഥാന നേതൃത്വം അറിഞ്ഞുള്ള കൂട്ടുകെട്ടാണ്​ കോട്ടയത്ത്​ ഉണ്ടായത്​. അതേസമയം മാണിക്കെതിരെ മുമ്പ്​ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന്​ സി.പി.​െഎ രാഷ്​ട്രീയ മാന്യത കാട്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - Oommen Chandy
Next Story