ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി: സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
text_fieldsേകാട്ടയം: പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയിട്ട് 50 വർഷം. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷം ഈ മാസം 17ന് കോട്ടയത്ത് നടക്കും. 'സുകൃതം, സുവർണം' പേരിൽ സംഘടിപ്പിക്കുന്ന ആഘോഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങ് വിഡിയോ കോൺഫറൻസിലൂടെ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. ലോകമെങ്ങുമുള്ള മലയാളികൾക്ക് വീക്ഷിക്കാൻ കഴിയുംവിധത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലാകും ചടങ്ങ്. 16 ലക്ഷംപേർ തത്സമയം ചടങ്ങ് കാണാൻ കഴിയുന്ന വിധത്തിൽ വിപുല ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നതെന്നും ഇവർ പറഞ്ഞു. ലോകമെങ്ങും ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന വെർച്വൽ പരിപാടിയായി ഇത് മാറും.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 17ന് രാവിലെ ഒമ്പതുമുതൽ വിവിധ സ്ഥലങ്ങളിലായി പരിപാടികൾ ആരംഭിക്കും. ഇതിലെല്ലാം ഉമ്മൻ ചാണ്ടി പങ്കുചേരും. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവർ പറഞ്ഞു.
അന്തരിച്ച കെ.എം. മാണിക്കുശേഷം നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ നേതാവെന്ന അപൂർവനേട്ടമാണ് ഉമ്മൻ ചാണ്ടി സ്വന്തമാക്കുന്നത്. 1970 സെപ്റ്റംബർ 17ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് 7288 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു കന്നിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.