Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിക്കൂറിൽ...

ഇരിക്കൂറിൽ ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഫലിച്ചു; എ ഗ്രൂപ്പ് അടങ്ങി

text_fields
bookmark_border
Oommen Chandy
cancel

കണ്ണൂർ: ഇരിക്കൂറിലെ കോൺഗ്രസ്​ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക്​ വിരാമം. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന്​ എ ഗ്രൂപ്പ് പിന്മാറി. ഇന്ന് ഇരിക്കൂറിൽ നടക്കുന്ന സജീവ് ജോസഫിന്‍റെ തിരഞ്ഞെടുപ്പു കൺവൻഷനിൽ എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കും.

സ്​ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്​ കൂട്ടരാജി പ്രഖ്യാപിച്ച എ ഗ്രൂപ്പ്​ നേതാക്കൾ തീരുമാനം പിൻവലിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സ്ഥാനം ഉൾ​പ്പെടെ എ ഗ്രൂപ്പിനു നൽകാ​മെന്ന്​ ഉമ്മൻ ചാണ്ടി ഐ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരുന്നു.

സജീവ് ജോസഫിന്​ വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പറഞ്ഞു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചക്ക്​ ശേഷം അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyIrikkurA Groupcongressassembly election 2021
News Summary - Oommen Chandy's mediation worked in Irikkur
Next Story